Home » വാർത്തകൾ » സിനിമാ കാഴ്ചകളിലേക്ക് ചുരം കയറാം

സിനിമാ കാഴ്ചകളിലേക്ക് ചുരം കയറാം

വയനാടിന്‍റെ മണ്ണില്‍ ആദ്യമായി ഓറിയന്‍റല്‍ ഗ്രൂപ്പ് ഓഫ് എ‍ഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കേരള ചലച്ചിത്ര അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ ഓറിയന്‍റല്‍ അന്താരാഷട്ര ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. ഏപ്രില്‍ 8,9,10 തിയ്യതികളില്‍ വയനാട് വൈത്തിരി വില്ലേജ് റിസോര്‍ട്ടിലാണ് ചലച്ചിത്രോത്സവം നടക്കുന്നത്. അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ വിഖ്യാത സിനിമകളുടെ പ്രദര്‍ശനവും, ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷങ്ങള്‍ എന്ന പേരിലും പ്രദര്‍ശനങ്ങള്‍ നടത്തും. മൂന്ന് തീയ്യേറ്ററുകളിലായാണ് സിനിമാ പ്രദര്‍ശനം നടത്തുന്നത്. പ്രദര്‍ശനങ്ങള്‍ക്കു പുറമെ കുട്ടികളുടെ സിനിമ, ഹ്രസ്വ സിനിമ എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങളും നടത്തുന്നുണ്ട്. മത്സരത്തില്‍ മികച്ച സിനിമക്ക് 50,000 രൂപയും ഫലകവും മികച്ച സംവിധായകന് 25,000 രൂപയും ഫലകവും നല്‍കും. കൂടാതെ മികച്ച നടന്‍, നടി, ഛായാഗ്രാഹകന്‍ എന്നിവര്‍ക്കും ക്യാഷ് അവാര്‍ഡും ഫലകവും നല്‍കും.  ഓപ്പണ്‍ സ്റ്റേജില്‍ ഓരോ ദിവസവും വൈകീട്ട് ഓപ്പണ്‍ ഫോറവും കലാവിരുന്നുകളും ഒരുക്കുന്നുണ്ട്. ഡെലിഗേറ്റഡ് പാസ് മുഖേനയായിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക്

85 90 52 00 61,  99 47 28 79 43 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Reply