Home » നമ്മുടെ കോഴിക്കോട് » ബേപ്പൂരില്‍ വികെസി മമ്മദ് കോയ സിപിഐഎം സ്ഥാനാര്‍ത്ഥിയായേക്കും

ബേപ്പൂരില്‍ വികെസി മമ്മദ് കോയ സിപിഐഎം സ്ഥാനാര്‍ത്ഥിയായേക്കും

കോഴിക്കോട്: ബേപ്പൂരില്‍ വികെസി മമ്മദ് കോയ സിപിഐഎം സ്ഥാനാര്‍ത്ഥിയായേക്കും. ഇക്കാര്യത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തതായാണ് സൂചന. ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിയായി എളമരം കരീമിന്റെ പേരായിരുന്നു തുടക്കത്തില്‍ ജില്ലാ കമ്മറ്റി മുന്നോട്ടു വച്ചത്. എന്നാല്‍ സിഐടിയു ഭാരവാഹിയായതിനാല്‍ സംസ്ഥാ നേതൃത്വം എളമരം കരീമിനെ ഒഴിവാക്കി മറ്റൊരു പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ കൊടുവള്ളി മണ്ഡലത്തില്‍ വിഎം ഉമ്മര്‍ മാസ്റ്ററോട് മത്സരിച്ച് പരാജയപ്പെട്ട എം മെഹ്ബൂബിന്റെ പേരാണ് പിന്നീട് ഉയര്‍ന്നു വന്നത്. കോഴിക്കോട് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കൂടിയായ എം മെഹ്ബൂബിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മണ്ഡലം കമ്മിറ്റി രംഗത്തുവന്നു. പ്രാദേശിക വികാരം എതിരാണെന്ന് തിരിച്ചറിഞ്ഞ് മുന്‍ എംഎല്‍എയും കോര്‍പ്പറേഷന്‍ മേയറും കൂടിയായ വികെസി മമ്മദ് കോയയെ പരിഗണിക്കാം എന്ന നിലപാടിലെത്തുകയാണ് നേതൃത്വം. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

1979 ല്‍ വികെസി മമ്മദ് കോയ ചെറുവണ്ണൂര്‍ നല്ലളം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കൗണ്‍സില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍, 1995ല്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. വികെസി വ്യവസായ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ്.

Leave a Reply