Home » നമ്മുടെ കോഴിക്കോട് » ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഇന്‍ക്ലൂഷന്‍ സെന്റര്‍ കോഴിക്കോടും

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഇന്‍ക്ലൂഷന്‍ സെന്റര്‍ കോഴിക്കോടും

ഭിന്ന ശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്‍ക്ലൂഷന്‍ സെന്റര്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചിയിലും തൃശ്ശൂരും പ്രവര്‍ത്തിക്കുന്ന ഇന്‍ക്ലൂഷന്‍ സെന്ററുകള്‍ക്ക് സമാനമാണ് കോഴിക്കോടും പ്രവര്‍ത്തനമാരംഭിച്ചത്. കുട്ടികളിലെ വൈകല്യങ്ങള്‍ ചെറിയ പ്രായത്തില്‍ തന്നെ കണ്ടെത്തി ശരിയായ പരിശീലനം നല്‍കി അവരിലെ കഴിവുകള്‍ വികസിപ്പിച്ചെടുക്കുകയാണ് ഇന്‍ക്ലൂഷന്‍ സെന്ററിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

നടക്കാവിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഇപ്പോള്‍ ഏഴു കുട്ടികളാണ് പഠിക്കുന്നത്. ഇവര്‍ക്ക് പ്ലസ്ടു വരെ വിദ്യാഭ്യാസം നല്‍കും. കുട്ടികളെ കൂടാതെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണവും ഇന്‍ക്ലൂഷന്‍ സെന്ററിലുണ്ട്.
വിവരങ്ങള്‍ക്ക് 0495 4015003, 9446588518 ബന്ധപ്പെടുക.

Leave a Reply