ഭാര്യയുടെ കണ്മുന്നില് വെച്ച് ഭര്‍ത്താവിനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചു.
കൊയിലാണ്ടി പൊയില്‍ക്കാവ് താഴെക്കുനി കണിയാംങ്കണ്ടിയില് ദേവദാസിനെ(52)യാണ് മാറാട് പ്രത്യേക അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാര്‍ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു കൊല്ലം കൂടി തടവമുഭവിക്കണമെന്നും പിഴയടച്ചാല്‍ അതില്‍ നിന്ന് 20,000 രൂപ മരിച്ച ജലീലിന്റെ ഭാര്യ റംലക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
2008 ജൂലൈ ഏഴിന് രാത്രി കോഴിക്കോട് റെയില്‍വേ സ്റ്റേഷനി മുന്നിലെ റോഡിലായിരുന്നു സംഭവം നടന്നത്. ജലീലിനെയും ഭാര്യ റംലയെയും പ്രതികൂട്ടിക്കൊണ്ടു പോയി മദ്യം വാങ്ങി നല്‍കുകയും, ഭാര്യ റംലയെ ലൈംഗികാവശ്യത്തിനായി നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ കയ്യേറ്റത്തില്‍ ജലീലിനെ അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കടയില്‍ നിന്നും പ്രതി പുതിയ ബ്ലേഡ് വാങ്ങിക്കുകയും ജലീലിനെ പിന്തുടര്ന്ന് കഴുത്തില്‍ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. റംലയുടെ നിലവിളി കേട്ട് ഓടിയെത്തിയ ആളുകള്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റംലയുടെ കയ്യില്‍ കുട്ടി ഉണ്ടായിരുന്നതിനാല്‍ അക്രമിയെ തടുക്കാനും കഴിഞ്ഞിരുന്നില്ല.
കേസില്‍ റംലയുടെയും സംഭവസ്ഥലത്ത് ആദ്യം ഓടിയെത്തിയ സാക്ഷിയുടെയും ഡോക്ടര്‍മാരുടെയും മൊഴി നിര്‍ണ്ണായകമായി. 19 സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിച്ച കേസില്‍ 21 രേഖകളും ഏഴു തൊണ്ടി സാധനങ്ങളും ഹാജരാക്കി