63-ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ തെരഞ്ഞെടുത്തു. മികച്ച സംവിധായകനായി ബജിറാവോ മസ്താനിയുടെ സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയെ തെരഞ്ഞെടുത്തു. അമിതാഭ് ബച്ചന്, കങ്കണാ റണാവത്ത് എന്നിവര്‍ മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. തനു വെഡ്സ് മനു റിട്ടേണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കങ്കണ മികച്ച നടിയായത്. പികു എന്ന ചിത്ത്രതിലെ അഭിനയത്തിനാണ് അമിതാഭ് ബച്ചന് മികച്ച നടനായത്.
സലിം അഹമ്മദിന്റെ പത്തേമാരി മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഗീതത്തിന് എന്നു നിന്റെ മൊയ്തീന് എന്ന ചിത്രത്തിലെ കാത്തിരുന്നു കാത്തിരുന്നു… എന്ന ഗാനത്തിലൂടെ എം. ജയചന്ദ്രന് അര്‍ഹനായി. പുതുതായി ഏര്‍പ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമെന്ന പുരസ്കാരത്തിന് ഗുജറാത്ത് അര്‍ഹമായി. ഈ വിഭാഗത്തില്‍ ഉത്തര്‍പ്രദേശിനും കേരളത്തിനും പ്രത്യേക പരാമര്‍ശവും ലഭിച്ചു.
സംവിധായകന് രമേശ് സിപ്പി അദ്ധ്യക്ഷനായ പതിനൊന്നംഗ ജൂറിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഇത് രണ്ടാംതവണയാണ് കങ്കണ പുരസ്കാരത്തിന് അര്‍ഹയാവുന്നത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ അലിയാര്, നീലന്, ക്രിസ്റ്റോ ടോമി എന്നിവര്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചു. സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.
മറ്റു പുരസ്കാരങ്ങള്‍:
-മികച്ച സംവിധായകന് : സഞ്ജയ് ലീലാ ബന്‍സാലി (ചിത്രം: ബാജിറാവു മസ്താനി)
-മികച്ച സംസ്കൃത ചിത്രം: പ്രിയമാനസം (സംവിധാനം: വിനോദ് മങ്കര)
-മികച്ച കൊറിയോഗ്രഫി: റീമോ ഡിസൂസ
-പ്രത്യേക ജൂറി പുരസ്കാരം: കല്‍ക്കി
-മികച്ച വരികള്‍: വരുണ്‍ റോവര്‍
-പശ്ചാത്തലസംഗീതം: ധാരായ് പദ്പത്റായ്
-മികച്ച ഹ്രസ്വചിത്രം: കാമുകി (ക്രിസ്റ്റോ ടോമി)
-മികച്ച സംഗീതം: അരുണ്‍ ശങ്കര്‍
-സംവിധാനം: നീലന് (അമ്മ- പ്രത്യേക പരാമര്‍ശം)
-മികച്ച വിവരണം: അലിയാര് (ഗുരുചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഡോക്യുമെന്ററി)