Home » നമ്മുടെ കോഴിക്കോട് » തുഷാരഗിരി വഴി വയനാട് ചുരം, പിന്നെ പൂക്കോട് തടാകം…റോഡ് പണി പുരോഗമിക്കുന്നു

തുഷാരഗിരി വഴി വയനാട് ചുരം, പിന്നെ പൂക്കോട് തടാകം…റോഡ് പണി പുരോഗമിക്കുന്നു

മലബാറിന്റെ പ്രധാന ടൂറിസം മേഖലയായ വയനാടിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ തുഷാരഗിരിയെ വയനാട് ചുരവുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ നിര്‍മാണം പുരോഗമിക്കുന്നു. തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തെ വട്ടച്ചിറവഴി കോഴിക്കോട് മൈസൂരു ദേശീയപാത 212 ല്‍ വയനാട് ചുരത്തിലെ ചിപ്പിലിത്തോടുമായാണ് ബന്ധിപ്പിക്കുന്നത്.

അഞ്ച് കിലോമീറ്റര്‍ റോഡിന് 12 മീറ്റര്‍ വീതിയാണ് നിര്‍ദിഷ്ട റോഡിനുള്ളത്. താഴ്ന്ന ഭാഗങ്ങള്‍ കരിങ്കല്‍ഭിത്തി കെട്ടി ഉയര്‍ത്തും. 16 കലുങ്കുകള്‍ നിര്‍മിക്കും. 14 കോടി രൂപയാണ് നിര്‍മാണ ചെലവ്. പുതിയപാത കടന്നുപോകുന്ന പ്രദേശത്ത് നടപ്പുവഴി പോലും നിലവിലുണ്ടായിരുന്നില്ല. റോഡിന് ഏക്കറുകണക്കിന് കൃഷിഭൂമി തദ്ദേശവാസികള്‍ സൗജന്യമായി വിട്ടുനല്‍കുകയായിരുന്നു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തുഷാരഗിരിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇതുവഴി വളരെകുറഞ്ഞ സമയത്തിനുള്ളില്‍ വയനാട് ചുരവും പൂക്കോട് തടാകവും കണ്ട് മടങ്ങാം. തുഷാരഗിരിയിലെ വട്ടച്ചിറയുമായി ബന്ധിപ്പിക്കുന്ന ചാലിപ്പുഴയ്ക്ക് കുറുകെയുള്ള ആര്‍ച്ച്പാലം കഴിഞ്ഞമാസം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു.

Leave a Reply