Home » നമ്മുടെ കോഴിക്കോട് » അനന്തസാധ്യതകളും കാത്ത് ചെട്ടിക്കടവ് പുഴയോരം

അനന്തസാധ്യതകളും കാത്ത് ചെട്ടിക്കടവ് പുഴയോരം

പാലവും വലിയ ആല്‍മരവും പച്ചപ്പിന്‍റെ മനോഹാരിതയും നിറഞ്ഞ പ്രകൃതി സുന്ദരമായ സ്ഥലമാണ് കുന്ദമംഗലത്തിലത്തിനടുത്തുള്ള ചെട്ടിക്കടവ് പുഴയോരം. അത്ര പ്രശസ്മല്ലാത്തതിനാല്‍ വേണ്ടത്ര പരിഗണന ലഭിക്കാത്ത ഈ സ്ഥലം  ജലടൂറിസത്തിന്‍റെ അനന്തസാധ്യാതകളെയാണ് കാത്തിരിക്കുന്നത്. പെരുവയല്‍ പഞ്ചായത്തിനെയും ചാത്തമംഗലം പഞ്ചായത്തിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ചെറുപുഴക്കു കുറുകെ നടപ്പാലമുള്ള ചെട്ടിക്കടവിലാണ് ജലടൂറിസത്തിന്‍റെ സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നത്.

ചെട്ടിക്കടവ് പാലത്തിനു താഴെ മനോഹരമായ ഈ സ്ഥലം നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായിട്ടുണ്ട്. ഒഴുക്കില്ലാത്തതിനാല്‍ വേനല്‍ക്കാലം ഇവിടം വിനോദ സഞ്ചാരകേന്ദത്തിനുള്ള സാധ്യതകളേറെയാണ്. പാലത്തിനു ചുവട്ടില്‍ ബോട്ട്ജെട്ടി നിര്‍മ്മിച്ച് വിനോദസഞ്ചാരികള്‍ക്ക് ബോട്ടുയാത്രക്കുള്ള സൗകര്യവും ഏറെയാണ്. ടൂറിസത്തിന്‍റെ സാധ്യതകളുള്‍പ്പെടുത്തി ചെട്ടിക്കടവിനെ സംരക്ഷിക്കുകയാണെങ്കില്‍ പ്രദേശവാസികള്‍ക്ക് ഒഴിവുസമയങ്ങള്‍ ചെലവഴിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാവും.

ചാത്തമംഗലം, കുന്ദമംഗലം, മാവൂര്‍, പെരുവയല്‍ എന്നീ പഞ്ചായത്തിലുള്ളവര്‍ക്ക് എളുപ്പത്തിലെത്താന്‍ കഴിയുന്ന സ്ഥമാണിത്. മാത്രമല്ല, ഐഐഎം, എന്‍ ഐ ടി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ആശ്രയിക്കാവുന്നൊരിടം കൂടിയാകും ഇത്.

Leave a Reply