എറണാംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ കറിപൗഡര്‍ ചത്ത തവളയുടെ അവശിഷ്ടം കണ്ടതായി പരാതി. കോഴിക്കോട് നെല്ലിക്കോട് സ്വദേശി രതീഷാണ് പരാതിയുമായി രംഗത്തെത്തിയത്. ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് ചര്‍ച്ചിന് സമീപത്തെ കടയില്‍ നിന്നും വാങ്ങിയ പായ്ക്കറ്റിനുള്ളിലാണ് ഈ അവശിഷ്ടം കണ്ടതെന്ന് യുവാവ് പരാതിയില്‍ പറയുന്നു. തവളക്കാല് കണ്ടതോടെ പകുതി പൊട്ടിച്ച പായ്ക്കറ്റുമായി പരാതി നല്‍കാനെത്തുകയായിരുന്നു. 13.03.016ലാണ് രതീഷ് കടയില്‍ നിന്ന് ഉല്‍പ്പന്നം വാങ്ങിയത്. വീട്ടില്‍ നിന്നും പാക്കറ്റ് പൊട്ടിച്ചു നോക്കിയപ്പോഴാണ് കറി പൗഡറില്‍ നിന്നും അവശിഷ്ടം കണ്ടെത്തിയത്. ഇതോടെ ശനിയാഴ്ച രാവിലെ പരാതിയുമായി കോഴിക്കോട് ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ ഓഫീസില്‍ എത്തുകയായിരുന്നു.
കുറ്റിയാടി സെക്ഷന്റെ കീഴിലായതിനാല്‍ പരാതി അവിടെ നല്‍കാനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചത്.
കോഴിക്കോട് ഭക്ഷ്യസുരക്ഷ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൊയിലാണ്ടി സര്‍ക്കിളിന് കീഴിലുള്ള പേരാമ്പ്ര ഓഫീസിലു് രതീഷ് പരാതി നല്‍കിയിട്ടുണ്ട്. ഇതേ പാക്കിങ്ങ് നമ്പരിലുള്ള മറ്റ് പായ്ക്കറ്റുകള്‍ പരിശോധിക്കുമെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.