Home » നമ്മുടെ കോഴിക്കോട് » മണ്ണിട്ട് നികത്തല്‍ വ്യാപകം; കോട്ടൂളി തണ്ണീര്‍ത്തടം നാശത്തിലേക്കോ?

മണ്ണിട്ട് നികത്തല്‍ വ്യാപകം; കോട്ടൂളി തണ്ണീര്‍ത്തടം നാശത്തിലേക്കോ?

കുന്നുകളും മലകളും ഇടിച്ചു നിരത്തി പ്രകൃതിയെ ചൂഷണം ചെയ്തും ഇനിയും
മനുഷ്യന് മതിയായിട്ടില്ല. വയലുകളെല്ലാം നികത്തി ആകാശംമുട്ടെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടേയിരിക്കുകയാണ്. എന്നാല്‍ ഓരോ ദിവസം ചെല്ലും തോറുംകുടിക്കാന്‍ വെള്ളമില്ലാതെ ജലക്ഷാമം ഏറെ രൂക്ഷമായി തീര്‍ന്നിട്ടും തണ്ണീര്‍ത്തടങ്ങളൊക്കയും ദിനംതോറും ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. കോട്ടൂളി തണ്ണീര്‍ത്തടം വ്യാപകമായി നശിപ്പിച്ച് നാശത്തിന്‍റെ വക്കിലെത്തിയിരിക്കുകയാണ്.

kottoolliiiii

കെട്ടിട നിര്‍മ്മാണത്തിനുപയോഗിക്കുന്ന മണ്ണ്തണ്ണീര്‍ത്തടത്തില്‍ കൊണ്ടിട്ടാണ് നികത്തല്‍ നടത്തുന്നത്. മണ്ണിട്ടു നികത്തുന്നതിനു പുറമെ കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സരോവരം ബയോപാര്‍ക്കിനു സമീപമുള്ള കണ്ടല്‍ക്കാടുകളാണ് നശിപ്പിക്കുന്നത്. നിലവില്‍ തണ്ണീര്‍ത്തടത്തിനു സമീപം നിര്‍മ്മാണ പ്രവൃത്തി നടക്കുന്നുണ്ട്. അതിനായുള്ള മണ്ണാണ് നികത്താന്‍ ഉപയോഗിക്കുന്നത്. തണ്ണീര്‍ത്തടംനികത്തുന്നതില്‍ നേരത്തെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. നിലവില്‍ വ്യാപകമായ പരാതിയെ തുടര്‍ന്ന് തണ്ണീര്‍ത്തടം നികത്തുന്നത് നിര്‍ത്തിവെക്കാനും തള്ളിയ മണ്ണ് നീക്കം ചെയ്യാനും നടപടിയെടുക്കണെമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാരിസ്ഥിതിക സംരക്ഷണത്തില്‍ തണ്ണീര്‍ത്തടങ്ങള്‍ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. ജലശുചീകരണം, വെള്ളപ്പൊക്ക നിയന്ത്രണം, തീരസംരക്ഷണം തുടങ്ങി നിരവധിയാണ് തണ്ണീര്‍ത്തടങ്ങളുടെ ധര്‍മ്മം. ജൈവവൈവിധ്യം കൊണ്ടും അപൂര്‍വ്വമായ സമ്പന്നമായ തണ്ണീര്‍ത്തടം നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.

thannerthadam

Leave a Reply