ജൈവപച്ചക്കറി കൃഷി ചെയ്യുകയും വില്‍പ്പനക്കായി വിണിയിലെത്തിക്കാനും നിരവധി ഗ്രാമങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് വടകരയിലെ എടച്ചേരി ചൂണ്ടയില്‍ ഗ്രാമം. നാടിനെ ഉണര്‍ത്താന്‍ ജൈവ കൃഷി ഗ്രാമ സദ്യ നടത്തി ശ്രദ്ധനേടിയിരിക്കുകയാണ് എടച്ചേരി ഗ്രാമം.
ഗ്രാമത്തിലെ പത്ത് ഏക്കര്‍ സ്ഥലത്ത് അടുത്തടുത്തുള്ള നൂറോളം പേര് ചേര്‍ന്നാണ് ജൈവപച്ചക്കറി കൃഷി ഒരുക്കിയിരിക്കുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒത്തു ചേര്‍ന്നാണ് കൃഷിചെയ്യുന്നത്. ഈ ഗ്രാമത്തില്‍ തന്നെ വിളയിച്ച തികച്ചും സുരക്ഷിതമായ ജൈവപച്ചക്കറി കൊണ്ടുണ്ടാക്കിയ ഭക്ഷണമായിരുന്നു നാട്ടുകാര്‍ക്കായി വിളമ്പിയത്.
വടകരയില്‍ നിന്നും ഏകദേശം പതിനഞ്ച് കിലോ മീറ്റര്‍ അപ്പുറമാണ എടച്ചരി ഗ്രാമം. ഈ പ്രദേശത്ത് അവശേഷിക്കുന്ന ഏക വയല്‍ ഇതു മാത്രമാണ്. ഇതിലും കൂടുതല്‍ വയലുകള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാം നികത്തി, ഇപ്പോള്‍ ആ വയലുകളെല്ലാം ഒരോര്‍മ്മ മാത്രമാണ് ഈ പ്രദേശക്കാര്‍ക്ക്.
പത്ത് ഏക്കര്‍ സ്ഥലത്ത് അടുത്തടുത്തുള്ള നൂറോളം പേര് ചേര്‍ന്നാണ് ജൈവ പച്ചക്കറികൃഷി ഒരുക്കിയിരിക്കുന്നത്. വെണ്ട, വെള്ളരി, ചീര, വഴുതന,തക്കാളി, പടവലം തുടങ്ങി നിരവധി പച്ചക്കറികള്‍ കൃഷി ചെയ്തിട്ടുണ്ട്. എടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്കും, കൃഷിഭവനും എടച്ചേരി ഗ്രാമപഞ്ചായത്തിന്റയും പിന്തുണയുണ്ട ഇവര്‍ക്ക്.
കൂണു പോലെ മുളച്ചു പൊന്തുന്ന വലിയ കെട്ടിടങ്ങള്‍ക്കായി വയലുകളെ ഇല്ലാതാക്കുമ്പോള്‍ ഒരു വയലെങ്കിലും നിര്‍ത്തി ജീവന്റെ നിലനിലനില്പിനെ സംരക്ഷിക്കണമെന്നാണ് ഈ ഗ്രാമം തരുന്ന സന്ദേശം. ഇനിയും പഠിക്കാത്തവര്‍ ഇനിയെങ്കിലും ഇതില്‍ നിന്ന്് ഊര്‍ജ്ജം കൊള്ളട്ടെ ഒപ്പം ഒരു മാതൃകയുമാവട്ടെ ഈ ഗ്രാമം.