Home » ഇലക്ഷന്‍ » സംവദിക്കാം ഇനി പിണറായി വിജയനുമായി

സംവദിക്കാം ഇനി പിണറായി വിജയനുമായി

ആശയ സംവേദനത്തിന് സ്വന്തം വെബ്‌സൈറ്റുമായി പിണറായി വിജയന്റെ ഔദ്യോഗിക വെബ്‌സൈറ്റ് . www.pinarayivijayan.in എന്ന വെബ്‌സൈറ്റ് ഇന്‍ഫോസിസ് സ്ഥാപകാംഗവും മുന്‍ സിഇഒയുമായ എസ്ഡി ഡോക്ടര്‍ ഷിബുലാല്‍ പ്രകാശനം ചെയ്തു. കേരളത്തെ കുറിച്ച് നല്ല സ്വപ്‌നങ്ങള്‍ വച്ച് പുലര്‍ത്തുന്ന യുവതലമുറയുമായി സംവദിക്കാനുള്ള മാധ്യമമായി പുതിയ വെബ്‌സൈറ്റിനെ മാറ്റുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

പിണറായി വിജയന്റെ ജിവചരിത്രവും, കാഴ്ചപ്പാടുകളും, പ്രതികരണങ്ങളും അഭിപ്രായങ്ങളും അഭിമുഖങ്ങളുമെല്ലാം ഉള്‍കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്. രാഷ്ട്രീയ സാമൂഹികവിഷയങ്ങളിലുള്ള പ്രതികരണങ്ങള്‍, ലേഖനങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, സാമൂഹികമാധ്യമങ്ങളില്‍ വരുന്ന പ്രതികരണങ്ങള്‍ തുടങ്ങിയവ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാം. ചോദ്യങ്ങള്‍ക്ക് ഇ മെയിലില്‍ മറുപടി നല്‍കാനാണ് ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിത്രങ്ങളും വാര്‍ത്തകളും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവമാധ്യമരംഗത്ത് കമ്മ്യൂണിസ്റ്റുകാര്‍ കടന്ന് വരുന്നതില്‍ അസഹിഷ്ണുതയുള്ളവര്‍ ഇപ്പോഴുമുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. വ്യാജ പ്രതിച്ഛായകളെ പ്രതിരോധിക്കാന്‍ വെബ്‌സൈറ്റ് സഹായകമാകുമെന്ന് സംവിധായന്‍ ബി. ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

Leave a Reply