യാത്രകള്‍ പോവാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് ഇപ്പോള്‍. സഞ്ചാരപ്രിയര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരകേന്ദ്രമാണല്ലോ ഊട്ടി. കേരളത്തിനു പുറത്തുള്ള ഊട്ടിമാത്രമല്ലേ എല്ലാവര്ക്കും പരിചയമുള്ളൂ. എന്നാല്‍ അധികം ദൂരം പോകണ്ട ഊട്ടിയിലേക്ക്, ഇങ്ങ് കേരളത്തില്‍ മലബാറിലുണ്ട് ഊട്ടി. കണ്ണിന് കുളിര്മയേകുന്ന, കാഴ്ചയുടെ മനോഹാരിത നിറഞ്ഞു നില്ക്കുന്ന മലപ്പുറത്തിന്റെ ഊട്ടി അഥവാ കൊടികുത്തിമല.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ നിന്നും 12 കിലോ മീറ്റര്‍ അകലെയാണ് കോടികുത്തിമല സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 522 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ മലയില്‍ നിന്നുമുള്ള കാഴ്ചകള്‍ ആരെയും വിസ്മയം കൊള്ളിക്കുന്നതാണ്.
സുന്ദരമായ പുല്‍മേടുകള്‍ കൊടികുത്തിമലയെ ഏറെ സുന്ദരിയാക്കുന്നു. മലയുടെ മുകളില്‍ നിന്നും നോക്കിയാല്‍ കുന്തിപ്പുഴയുടെ വിദൂരദൃശ്യവും, താഴ് വാരത്തെ പ്രകൃതിരമണീയമായ കാഴ്ചകളും കാണാം. നിറഞ്ഞൊഴുകുന്ന അരുവികള്‍, വെള്ളച്ചാട്ടങ്ങള്‍, സൂയിസൈഡ് പോയിന്റ് എന്നിവ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. വിനോദസഞ്ചാര വികസനത്തിനായി ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് 70 ഏക്കര്‍ സ്ഥലം വേര്‍തിരിച്ചെടുത്തിട്ടുണ്ട്.