വെന്തുരുകുന്ന കാലാവസ്ഥയിലും നാടെങ്ങും തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അടുത്തിരിക്കെ കഴിഞ്ഞ നിയമസഭാ-ലോകസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിന്റ മുഖചിത്രം.
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപ്പറേഷനിലെ 1 മുതൽ 16 വരെ വാർഡുകൾ, 39, 40, 42 മുതൽ 51 വരെ വാർഡുകൾ എന്നിവ ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് കോഴിക്കോട് വടക്ക് നിയമസഭാ മണ്ഡലം. ഇത് കോഴിക്കോട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. 2008ലെ മണ്ഡല പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാ മണ്ഡലം നിലവിൽ വന്നത്. പൊതുവിൽ കോഴിക്കോട് നോർത്ത് ഇടതുപക്ഷത്തോട് ആഭിമുഖ്യം കാട്ടുന്ന മണ്ഡലം ആണ്. സി.പി.ഐ.എമ്മിലെ എ. പ്രദീപ് കുമാർ ആണ് നിലവിലെ എം.എൽ.എ. അദ്ദേഹം തന്നെയാണ് ഇത്തവണയും ഇവിടെ നിന്നും ഇടതുപക്ഷത്തിനു വേണ്ടി മത്സരിക്കുന്നത്. കോൺഗ്രസ്സിലെ പി. എം. സുരേഷ് ബാബു ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി. 2011ൽ ബി.ജെ.പി ഇവിടെ നിന്ന് 8.51% വോട്ടുകൾ നേടിയിരുന്നു.
അഡ്വ. പിഎം സുരേഷ് ബാബു (UDF)
എ പ്രദീപ് കുമാര്‍ എംഎല്‍എ (LDF)
കെപി ശ്രീശന് (BJP)
ലോക്സഭാ തെരഞ്ഞടുപ്പില്‍ യുഡിഎഫിനും നിയമസഭാ- കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും ലീഡ് നല്‍കുന്നതാണ് മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രം.
2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.
ആകെ വോട്ട്: 149890
പോൾ ചെയ്യപ്പെട്ട വോട്ട്: 116300
പോളിംഗ് ശതമാനം: 77.59
നിയമസഭയെ അപേക്ഷിച്ച് ലോകസഭയിൽ ഇടതിന് ഭൂരിപക്ഷം നഷ്ടപെട്ടു എന്ന് മാത്രമല്ല, ആയിരത്തി അഞ്ഞൂറിൽപ്പരം വോട്ടുകൾ യു.ഡി.എഫിന് കൂടുതൽ കിട്ടുകയും ചെയ്തു. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് വടക്ക് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.
2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ: