Home » കലാസാഹിതി » പുതിയ പ്രപഞ്ചത്തെ കാന്‍വാസില്‍ പകര്‍ത്തി അന്യസംസ്ഥാന തൊഴിലാളി; പ്രദര്‍ശനം കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍

പുതിയ പ്രപഞ്ചത്തെ കാന്‍വാസില്‍ പകര്‍ത്തി അന്യസംസ്ഥാന തൊഴിലാളി; പ്രദര്‍ശനം കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍

തൊഴിലാളി ജീവിതത്തിനിടയില്‍ നേരിടേണ്ടി വന്ന വേദനകളായിരുന്നു സഞ്ജിത്തിന് തന്റെ ചിത്രങ്ങളിലൂടെ പറയാനുണ്ടായിരുന്നത്. അന്യസംസ്ഥാന തൊഴിലാളിയായിരിക്കെ കേരളത്തില്‍ നിന്നും അനുഭവിക്കേണ്ടി വന്ന തൊഴിലാളി പീഡനത്തിന്റെ കഥകളാണ് സഞ്ജിത്ത് മണ്ഡലിന്റെ വരകളില്‍ തെളിഞ്ഞത്. ജോലിസമയങ്ങളില്‍ അനുഭവിക്കേണ്ടി വന്ന കൊടും യാതനകള്‍ മനസ്സിലൊതുക്കി പുതിയ പ്രപഞ്ചത്തെ ചിത്രങ്ങളിലൂടെ കാണിക്കുകയാണ് സഞ്ജിത്ത്.
കേരളത്തിലാദ്യമായി ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ ചിത്രപ്രദര്‍ശനത്തിന് വേദിയൊരുക്കിയിരിക്കുകയാണ് കോഴിക്കോട്. പുതിയ പ്രപഞ്ചം എന്ന അര്‍ത്ഥം വരുന്ന ബംഗള ഭാഷയായ ‘നോഥുന്‍ ഭുവന്‍’ എന്ന പേരില്‍ കോഴിക്കോട് ആര്‍ട്ട്ഗാലറിയില്‍ വെച്ച് ഏപ്രില്‍ 20 മുതല്‍ 24 വരെ സഞ്ജിത്ത് മണ്ഡലിന്റെ ചിത്രപ്രദര്‍ശനം നടക്കുകയാണ്. ഏകദേശം നാല്‍പ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

IMG-20160420-WA0006

IMG-20160420-WA0008

IMG-20160420-WA0011

IMG-20160420-WA0009

IMG-20160420-WA0010

 

രണ്ട് വര്‍ഷം മുമ്പ് കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിക്കാരനായ സഞ്ജിത്ത് കോഴിക്കോടെത്തിയിട്ട് ഏകദേശം ഒരു വര്‍ഷമായി. ഹോട്ടല്‍ തൊഴിലാളിയായാണ് സഞ്ജിത്ത് ഇവിടെ എത്തിയത്. ചിത്രങ്ങളെ സ്‌നേഹിക്കുന്ന സഞ്ജിത്ത് കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ വന്ന് സ്ഥിരമായി ചിത്രങ്ങള്‍ കാണുമായിരുന്നു. ഒരിക്കല്‍ ആര്‍ട്ട്ഗാലറിയില്‍ നിന്ന് ഒരു പേപ്പര്‍ ചോദിക്കുകയും ആ പേപ്പറില്‍ ചിത്രം വരച്ച് തിരിച്ച് ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സഞ്ജിത്ത് വരച്ച ചിത്രം ചില സുഹൃത്തുക്കള്‍ കാണുകയും അവരാണ് സഞ്ജിത്തിന്റെ കലാസൃഷ്ടി തിരിച്ചറിയകയും ചെയ്തത്. പിന്നീട് ഈ സുഹൃത്തുക്കളാണ് സഞ്ജിത്തിനെ ജോലിക്ക് വിടാതെ ചിത്രം വരക്കാനായി പ്രേരിപ്പിച്ചത്. താമസിക്കാനുള്ള സൗകര്യവും ഇവര്‍ സഞ്ജിത്തിന് ഏര്‍പ്പെടുത്തി കൊടുത്തു. ആറുമാസ കാലത്തെ കലാസൃഷ്ടികളാണ് ഇപ്പോള്‍ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ എല്‍ പ്രശാന്താണ് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുക.
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച സഞ്ജിത്തിനെ വീട്ടിലെ ദാരിദ്യമാണ് തൊഴിലിനായി ഇങ്ങ് കേരളത്തിലെത്തിച്ചത്. ഇതരസംസ്ഥാന തൊഴിലാളിയായതു കൊണ്ടുതന്നെ എല്ലാ പീഡനങ്ങള്‍ക്കും സഞ്ജിത്തിന് ഇരയാവേണ്ടി വന്നു. ചെയ്യാത്ത കുറ്റങ്ങള്‍ക്ക് പോലും നാട്ടുകാരില്‍ നിന്നും പോലീസില്‍ നിന്നും നിരവധി ് മര്‍ദനങ്ങള്‍ക്ക് സഞ്ജിത്തിന് ഇരയാവേണ്ടി വന്നിട്ടുണ്ട്.
കോഴിക്കോട് എന്‍ഐടി രാഗം ഫെസ്റ്റിവല്ലിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നത്. എന്നാല വിപുലമായ രീതിയില്‍ സഞ്ജിത്തിന്റെ ചിത്രപ്രദര്‍ശനം നടക്കുന്നത് ആദ്യമായിട്ടാണ്.
അന്യസംസ്ഥാന തൊഴിലാളിയായ സഞ്ജിത്തിനുള്ളിലെ കലാകാരനെ തിരിച്ചറിഞ്ഞ കോഴിക്കോട്ടുകാര്‍ക്കായി സമര്‍പ്പിക്കുകയാണ് ‘നോഥുന്‍ ഭുവന്‍’.

Leave a Reply