Home » ലൈഫ് സ്റ്റൈൽ » ടെക്നോളജി » ഇനി ട്രെയിന്‍ കാത്തിരുന്ന് മുഷിയേണ്ട, കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും വൈഫൈ;

ഇനി ട്രെയിന്‍ കാത്തിരുന്ന് മുഷിയേണ്ട, കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും വൈഫൈ;

ഇന്‍റെര്‍നെറ്റില്ലാതെ ഒരു നിമിഷം ചെലവഴിക്കാനാവാത്തവരാണ് നമ്മള്‍. ഇനി റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ സമയം വണ്ടി വരുന്നതും കാത്തിരുന്ന് മുഷിയേണ്ട.  നമ്മുടെ റെയില്‍വേ സ്റ്റേഷനുകളില്‍ വൈ ഫൈ സംവിധാനം വരുന്നു.ഗൂഗിളുമായി ചേര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കിയ സൌജന്യ വൈ ഫൈ സേവനം  ഇനി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും ലഭിച്ചു തുടങ്ങും.

റെയില്‍ ടെല്‍ എന്നാണ് പുതിയ പദ്ധതിക്ക് റെയില്‍വേ പേര് നല്‍കിയിരിക്കുന്നത്.ഗൂഗിള്‍ നെരിട്ട് നിയന്ത്രിക്കുന്നു എന്നാ സവിശേഷത കൊണ്ട് വേഗതയുള്ള ബ്രൌസിംഗ് സാധ്യമാകുംഎറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഈ സൌകര്യം നിലവില്‍ വന്നിരുന്നു.ഒരു സിനിമ ഡൌണ്‍ലോഡ് ചെയ്യാന്‍ വേണ്ടത് 4 മിനിട്ട് മാത്രമാണ് എടുക്കുന്നത്‌നല്ല ദൃശ്യ മികവോടെ ലഭിക്കും എന്നതും പ്രത്യേകതയാണ്.

കേരളത്തില്‍ എറണാകുളത്തിനു ശേഷം കോഴിക്കോട് ആണ് വൈ ഫൈ സ്ഥാപിക്കുന്നത്.ഇതിലൂടെ ദിവസം 50000 ആളുകള്‍ക്ക് സേവനം നല്‍കാന്‍ ആവും എന്നാണ് കരുതുന്നത്.ഉപയോഗിക്കുന്ന ആദ്യത്തെ അര മണിക്കൂര്‍ ആണ് സൌജന്യമായി വൈ ഫൈ ലഭിക്കുന്നത്.വരും ദിവസങ്ങളില്‍ സമയം ദീര്‍ഘിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

Leave a Reply