അഴീക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ വേറിട്ട പ്രചരണത്തിനെതിരെ കെഎം ഷാജി. അഴീക്കോട് തുറമുഖത്ത് താന്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഒാരോന്നും കെഎം ഷാജി വീഡിയോയില്‍ വിശദീകരിക്കുന്നു. 35 വര്‍ഷത്തെ വികസനം തന്റെ 5 വര്‍ഷം കൊണ്ട് കൊണ്ടുവരാന്‍ കഴിഞ്ഞെന്ന് അവകാശപ്പെടുന്ന കെഎം ഷാജി നികേഷ് കുമാര്‍ തനിക്കെതിരെ കുപ്രചരണം നടത്തുകയാണെന്ന് വീഡിയോയില്‍ പറയുന്നു.
ശേഷം അഴിക്കോടിന്റെ വികസനത്തെ കുറിച്ച് തുറന്ന സംവാദത്തിന് തയ്യാറുണ്ടോയെന്ന് ഷാജി വെല്ലുവിളിക്കുന്നു. അഴീക്കോട് തുറമുഖമടക്കമുള്ള വികസന പദ്ധതികള്‍ മുരടിപ്പിലാണെന്ന ആരോപണത്തെ തുടര്‍ന്നാണ് വെല്ലുവിളി.
അഴീക്കോട് നടന്ന വികസനത്തെക്കുറിച്ചും ഒപ്പം എല്ലാത്തിനെക്കുറിച്ചും തുറന്ന ചര്‍ച്ചയ്ക്ക് നികേഷ് തയ്യാറുണ്ടോയെന്നും രാഷ്ട്രീയം, മൗലികത, ധാര്‍മികത, ഇടപാടുകള്‍ തുടങ്ങി ഏത് വിഷയത്തിലും സംവാദമാകാമെന്നും ഷാജി വെല്ലുവിളിക്കുന്നു. പൊതുജനമധ്യത്തില്‍ വച്ചോ ഇനി അതിനുവയ്യെങ്കില് നികേഷിന് പരിചയമുള്ള ചാനല്‍ മുറിയില്‍ വെച്ചോ സംവാദത്തിന് തയ്യാറാണെന്ന് കെഎം ഷാജി പറയുന്നു.
നേരം വെളുത്തിട്ടും വെളുക്കാത്ത നികേഷ് കുമാറിന് ഗുഡ്മോണിംഗ് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. നികേഷ് കുമാര്‍ കെഎം ഷാജിക്ക് മറുപടി നല്‍കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സൈബര്‍ ലോകം.
https://www.facebook.com/kms.shaji/videos/850669295078339/