Home » നമ്മുടെ കോഴിക്കോട് » പ്രൊഫ: Ap അബ്ദുൾ വഹാബിന്റെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു.

പ്രൊഫ: Ap അബ്ദുൾ വഹാബിന്റെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു.

LDF കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർത്ഥി പ്രൊഫ: Ap അബ്ദുള്‍ വഹാബിന്റെ ഔദ്യോഗിക വെബ് സൈറ്റ് prof-apabdulvahab.com സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം  MA ബേബി ഉദ്ഘാടനം ചെയ്തു.
വിവര സാങ്കേതിക വിദ്യയും അതിനോടനുബന്ധിച്ച നവ മാധ്യമ രംഗത്തെ കുതിപ്പും പുരോഗമന രാഷ്ട്രീയ മുന്നേറ്റത്തിനായ് ഉപയോഗപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദുഷിച്ച് നാറിയ UDF ഭരണം കേരളത്തെ എല്ലാ തലത്തിലും മാനം കെടുത്തിയരിക്കുകയാണ്.  ഇടതുപക്ഷത്തിന്റെ വിജയം മാത്രമേ ഇതിൽ നിന്നും ഒരു മോചനം സാധ്യമാക്കൂ.
പ്രൊഫസർ അബ്ദുൾ വഹാബിന്റെ ജനകീയതയും രാഷ്ട്രീയ ശരിയോടൊപ്പം നിൽക്കാനുള്ള ആർജ്ജവവും അദ്ദേഹത്തിന്റെ വിജയം സുനിക്ഷിതമാക്കുമെന്ന്  ബേബി കൂട്ടി ചേർത്തു. നടക്കാവിലെ പ്രശസ്ത മീഡിയാ സ്ഥാപനമായ വെബ് ആന്റ് ലൈവിന്റെ അഡ്മിനിസ്ട്രേറ്ററായ രൂപേഷാണ് വെബ് സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.
അബ്ദുൾ വഹാബിന്റെ രാഷ്ട്രീയ സാമൂഹിക ജീവിതത്തിന്റെ വിശദാംശങ്ങൾക്കൊപ്പം തന്നെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിവരങ്ങളും വെബ് സൈറ്റിൽ ലഭ്യമാകും.
LDF സൗത്ത് മണ്ഡലം പ്രസിഡന്റ് ജോബ് കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു cp മുസാഫർ അഹമ്മദ്, T ദാസൻ മുഹമ്മദ് റിയാസ്, P.T ആസാദ്, cp ഹമീദ്, N.K അബ്ദുൾ അസീസ്, ഷർമദ് ഖാൻ, സുനിൽ സിങ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply