എംകെ മുനീറിനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച്് ഇന്ത്യാവിഷന് ജീവനക്കാരനും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായി മത്സരിക്കുന്ന എകെ സാജന്. താന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനായി തുറന്ന സംവാദത്തിന് ക്ഷണിക്കുകയാണ് സാജന്. ദൃശ്യമാധ്യമങ്ങളുടെ തുടക്കക്കാലത്ത് ഏറ്റവും മുന്നിലുണ്ടായിരുന്ന ഇന്ത്യാവിഷന് പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം നിലച്ചതെന്തുകൊണ്ട്, ഇന്ത്യാവിഷനില്‍ സംഭവിച്ചതെന്ത്, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തത് മന്ത്രിയായതു കൊണ്ടല്ലേ, തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മുനീര്‍ തയ്യാറാവണമെന്ന് സാജന് കാലിക്കറ്റ് ജേര്‍ണലിനോടു പറഞ്ഞു. മുനീര്‍ സംവാദത്തിന് തയ്യാറാണെങ്കില്‍ ഇന്ത്യാവിഷന് ജീവനക്കാര്‍ മുനീര്‍ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് എത്താന്‍ താന്‍ തയ്യാറാണെന്നും സാജന് പറയുന്നു.
വീഡിയോ കാണാം