Home » നമ്മുടെ കോഴിക്കോട് » കൊലപാതക രാഷ്ട്രീയത്തിന് തന്‍റെ പാര്‍ട്ടി എതിരാണെന്ന് സികെ നാണു ; ടിപി വധം സിബിഐ അന്വേഷിക്കണമെന്ന രമയുടെ ആവശ്യം തള്ളിക്കളയാനാവില്ല

കൊലപാതക രാഷ്ട്രീയത്തിന് തന്‍റെ പാര്‍ട്ടി എതിരാണെന്ന് സികെ നാണു ; ടിപി വധം സിബിഐ അന്വേഷിക്കണമെന്ന രമയുടെ ആവശ്യം തള്ളിക്കളയാനാവില്ല

കൊലപാതക രാഷ്ട്രിയത്തില്‍ താനും തന്റെ പാര്‍ട്ടിയും എതിരാണെന്ന് വടകര മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും ജനതാദള്‍ എസ് നേതാവുമായ സികെ നാണു എം എല്‍ എ പ്രസ്താവിച്ചു.  ടി പി ചന്ദ്രശേഖരന് വധക്കേസ് സിബി ഐ അന്വേഷിക്കണമെന്ന കെ കെ രമയുടെ ആവശ്യം തള്ളിക്കളയാനാവില്ലെന്ന് കോഴിക്കോട് പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ നാണു പറഞ്ഞു. വടകര മണ്ഡലത്തില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം പരിപാടിയിലാണ് നാണുവിന്റെ പരാമര്‍ശം വടകരയില്‍ മല്‍സരിക്കുന്ന ആര്‍ എം പി സ്ഥാനാര്‍ത്ഥിയും മരണപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ പരിപാടിയ്ക്ക് എത്തിയിരുന്നില്ല. വടകരയില്‍ താന്‍ എം എല്‍ എ ആയിരുന്ന കാലത്തെ വികസന നേട്ടങ്ങള്‍ വിവരിച്ചു കൊണ്ടാണ് നാണു സംവാദത്തിന് തുടക്കമിട്ടത്.മണ്ഡലത്തിലെ റോഡ് വികസനവും ഇന്റോര്‍ സ്റ്റേഡിയ നിര്‍മ്മാണമാണവുമൊക്കെ ഇതിലുള്‍പ്പെടും. വടകരയില്‍ കഴിഞ്ഞ കാലത്തെ വികസനമുരടിപ്പാണ് ഉണ്ടായിരുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.സംസ്ഥാനത്തെ നാളികേര കോര്‍പ്പറേഷന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും ജില്ലയിലെ സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കും വേണ്ട പലകാര്യങ്ങളും ചെയ്യാന്‍ തനിയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് മനയത്ത് ചന്ദ്രന്‍ പറഞ്ഞു. ഇരു മുന്നണിയുടെയും ഭരണക്കാലത്ത് നടക്കാതെ പോയ പദ്ധതികളുടെ പട്ടിക നിരത്തികൊണ്ടായിരുന്നു എല്‍ ഡി എ സ്ഥാനാര്‍ത്ഥി എം രാജേഷ് കുമാറിന്റെ വിമര്‍ശനം. നാലുവരി പാതയ്ക്ക് വേണ്ടി റോഡ് വികസിപ്പിക്കുന്ന കാര്യത്തില്‍ ഇരു മുന്നണികളുടെയും നിലപാട് വിശദീകരിച്ച് സി കെ നാണുവും മനയത്ത് ചന്ദ്രനും കൊമ്പ് കോര്‍ത്തു.

Leave a Reply