Home » സാമൂഹികം » എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു;96.59 ശതമാനം വിജയം.

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു;96.59 ശതമാനം വിജയം.

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.59 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെക്കാൾ 2 ശതമാനം കുറവാണ്. 98.57 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ വിജയം. മോഡറേഷനില്ലാതെയാണ് ഇത്തവണ ഫലം നടത്തിയത്.  457654 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. 22879 പേരാണ് എ പ്ലസ് നേടിയത്.   പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്.1207 സ്കൂളുകളാണ് എല്ലാ വിഷയത്തിലും 100 ശതമാനം വിജയം നേടിയത്.
സെക്രട്ടേറിയറ്റിലെ പി.ആര്‍. ചേംബറില്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയാണ് ഫലം പ്രഖ്യാപിച്ചത്. സേ പരീക്ഷ മെയ് 23 മുതൽ 27 വരെ നടക്കും.  ഇതിന് ഓൺലൈനായി അപേക്ഷിക്കാം.

ചൊവ്വാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാബോര്‍ഡ് യോഗം ഫലത്തിന് അംഗീകാരം നല്‍കിയിരുന്നു.

474286 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇതില്‍ 473753 പേര്‍ കേരളത്തിലും 533 പേര്‍ ഗള്‍ഫിലുമാണ് എഴുതിയത്.

www.result.itschool. gov.in,

www.keralapareekshabhavan.in,

www.results.kerala.nic.in  എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. റിസള്‍ട്ട് അനാലിസിസ് മൊബൈല്‍ ഫോണില്‍ ലഭിക്കുന്നതിന് saphalam 2016 മൊബൈല്‍ ആപ്ലിക്കേഷന്‍, രജിസ്റ്റര്‍ ചെയ്യുന്ന മൊൈബല്‍ ഫോണ്‍ നമ്പറിലേക്ക് എസ്.എം.എസ്., ഐ.വി.ആര്‍. സൊല്യൂഷന്‍ ഐ.ടി.സ്‌കൂള്‍ പ്രോജക്ടിന്റെ സംസ്ഥാന ഓഫീസില്‍ ടെലിഫോണ്‍ മുഖേനയും റിസല്‍ട്ട്  അറിയാം.  എസ്.എം.എസ്. മുഖേന ഫലം ലഭിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോ ITSRegNo.9645221221 എന്ന നമ്പരിലേക്ക് എസ്.എം.എസോ അയയ്ക്കാം. ഐ.വി.ആര്‍. സൊല്യൂഷനിലൂടെ റിസള്‍ട്ട് അറിയുന്നതിന് 04846636966 എന്ന നമ്പരിലേക്ക് വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ നല്‍കി ഫലം അറിയാം. സഫലം 2016 ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ google playstore ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Leave a Reply