Home » ന്യൂസ് & വ്യൂസ് » കുന്ദമംഗലം മണ്ഡലം; തുടര്‍ ഭരണമോ? ഭരണമാറ്റമോ?

കുന്ദമംഗലം മണ്ഡലം; തുടര്‍ ഭരണമോ? ഭരണമാറ്റമോ?

ഇടതു-വലതു മുന്നണികള്‍ക്കൊപ്പം മാറിമാറി നില്‍ക്കുന്ന ഈ മണ്ഡലം നിലവില്‍ എല്‍ഡിഎഫിനൊപ്പമാണ്. വര്‍ഷങ്ങളായി ഇടതുകോട്ടയായിരുന്ന മണ്ഡലം കുറച്ചുകാലം മാത്രമേ യുഡിഎഫിന് കൈയ്യടക്കാന്‍ സാധിച്ചിട്ടുള്ളൂ.

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, ചാത്തമംഗലം, മാവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ കുന്ദമംഗലം നിയമസഭാ മണ്ഡലം. 1977 മുതലുള്ള കണക്കെടുത്താൽ അഞ്ചു തവണ ഇടതുപക്ഷം ഇവിടെ നിന്നും ജയിച്ചിട്ടുണ്ട്. അതിൽ മൂന്ന് തവണ സി.പി.ഐ(എം) സ്ഥാനാർത്ഥി സി. പി. ബാലൻ വൈദ്യർ ആണ് ഇവിടെ നിന്ന് വിജയിച്ചത്. 200 ലും 2006ലും സ്വതന്ത്രനായി നിന്ന് യു.ഡി.എഫിന് വേണ്ടി യു. സി. രാമൻ ഇവിടെ നിന്നും ജയിച്ചു. പക്ഷെ 2011ൽ പി. ടി. എ. റഹീം മണ്ഡലം ഇടതുപക്ഷത്തിനു വേണ്ടി തിരിച്ചു പിടിച്ചു. 2011ൽ യു. സി. രാമനെതിരെ ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച് വിജയിച്ചാണ് പി. ടി. എ. റഹീം നിയമസഭയിൽ എത്തിയത്. ബി.ജെ.പി കഴിഞ്ഞ തവണ ഇവിടെ സി. കെ. പദ്മനാഭനിലൂടെ 11.40% വോട്ടു നേടി മികച്ച നേട്ടം കൈവരിച്ചു. ഇത്തവണയും മത്സരം കടുപ്പമേറിയത്‌ തന്നെ ആയിരിക്കും. കോഴിക്കോട് ജില്ലയിലെ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് ഇവിടെ ബി.ജെ.പിക്ക് വോട്ടുകൾ കൂടുതലാണ് എന്നത് ഇടതു വലതു മുന്നണികളുടെ ജയപരാജയത്തെ സാരമായി ബാധിച്ചേക്കും. പി. ടി. എ. റഹീം വീണ്ടും സ്വതന്ത്രനായി ഇടതിന് വേണ്ടി രംഗത്ത്‌ ഇറങ്ങുമ്പോൾ ടി. സിദ്ധിക്കാണ് യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത്. സി. കെ. പദ്മനാഭൻ തന്നെയാണ് ഇത്തവണയും ബി.ജെ.പി സ്ഥാനാർത്ഥി.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.

ആകെ വോട്ട്: 177622

പോൾ ചെയ്യപ്പെട്ട വോട്ട്: 150187

പോളിംഗ് ശതമാനം: 84.55

siddique

നിയമസഭയിൽ നിന്നും ലോക്‌‌സഭയിൽ എത്തിയപ്പോഴേക്കും ഇടതുപക്ഷത്തിനു ഭൂരിപക്ഷത്തിൽ കാര്യമായ ഇടിവ് വന്നതായി കാണാം. കൂടാതെ ബി.ജെ.പിക്ക് നാലായിരത്തിൽപരം വോട്ടുകൾ കൂടിയതായും കാണാം. എങ്കിലും ഇടതുപക്ഷത്തിനാണ് ഇത്തവണയും വിജയ സാധ്യത എന്ന് പൊതുവിൽ വിലയിരുത്തപ്പെടുന്നു.

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

sidique 2 copy

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ

sidique 3 copy

Leave a Reply