Home » ന്യൂസ് & വ്യൂസ് » കൊടുവള്ളിയില്‍ ആവര്‍ത്തിക്കുമോ 2006ലെ എല്‍ഡിഎഫ് വിജയം

കൊടുവള്ളിയില്‍ ആവര്‍ത്തിക്കുമോ 2006ലെ എല്‍ഡിഎഫ് വിജയം

വര്‍ഷങ്ങളായി ലീഗ് ഭരിച്ചു കൊണ്ടിരിക്കുന്ന ജില്ലയിലെ യുഡിഎഫിന്‍റെ സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നാണ് കൊടുവള്ളി.  ലീഗില്‍ നിന്നും രാജിവെച്ച് ലീഗിനെതിരെ  മത്സരിച്ച  അഡ്വ. പിടിഎ റഹീമിലൂടെയാണ് മണ്ഡലം  ഒറ്റത്തവണ ഇടത്തോട്ട് തിരിഞ്ഞത്.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയും കിഴക്കോത്ത്, മടവൂർ, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കൊടുവള്ളി നിയമസഭാ മണ്ഡലം. കോഴിക്കോട് ലോകസഭാമണ്ഡലത്തിലാണ് കൊടുവള്ളി ഉൾപ്പെടുന്നത്. മുസ്ലീം ലീഗിൻറെ കുത്തക മണ്ഡലം ആണ് കൊടുവള്ളി. 1977 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ ലീഗ് സ്ഥാനാർത്ഥികൾ അല്ലാതെ വേറെ ആരും ഇവിട നിന്നും ജയിച്ചിട്ടില്ല. 2006ൽ ഡി.ഐ.സിക്ക് വേണ്ടി നീക്കിവച്ച ഈ മണ്ഡലത്തിൽ കോണ്‍ഗ്രസ്സിലെ കെ. മുരളീധരനെ ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച പി. ടി. എ. റഹീം തോൽപ്പിച്ചത് മാത്രമാണ് ഇതിന് ഒരു അപവാദം. പി. ടി. എ. റഹീം മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ജില്ല സെക്രട്ടറിയും ആയിരുന്ന സമയത്ത് അതിൽ നിന്നും രാജിവച്ചാണ് കെ. മുരളീധരനെതിരെ ഇടതു സ്ഥാനാർത്ഥിയായി കൊടുവള്ളിയിൽ മത്സരിച്ചത്. 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് മുസ്ലീം ലീഗിലെ വി. എം. ഉമ്മർ ആണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറെ അടിയൊഴുക്കുകൾ നടന്ന മണ്ഡലമാണിത്. 2011ൽ ബി.ജെ.പിക്ക് 5.73% വോട്ടുകൾ ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്. ഇത്തവണ ലീഗിന് വേണ്ടി എം. എ. റസാക്കും, സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഇടതു സ്വതന്ത്രനായി കാരാട്ട് റസാക്കും മത്സരിക്കുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായി അലി അക്ബർ ജനവിധി തേടുന്നു.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 142154

പോൾ ചെയ്യപ്പെട്ട വോട്ട്: 113824

പോളിംഗ് ശതമാനം: 80.07

kdlly1 copy

2014 ലോകസഭാ തെരെഞ്ഞെടുപ്പിൽ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

kdlly2 copy

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

kdlly3 copy

 

Leave a Reply