കുട്ടിയുണ്ടാവാന്‍ വേണ്ടി സുഹൃത്തിനെ കൊണ്ട് ഭര്‍ത്താവ് ബലാത്സംഗം ചെയ്യിച്ചെന്ന് ഭാര്യയുടെ പരാതി. കോഴിക്കോട് വെച്ച് നടന്ന സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റിലായി. വടകര സ്വദേശിനിയായ 25കാരിയാണ് കഴിഞ്ഞ ദിവസം നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ വടകര സ്വദേശികളായ ഭര്്ത്താവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്നെ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ഗര്‍ഭിണിയാക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. ഭര്‍ത്താവ് മുറിയില്‍ ടിവി കണ്ടുകൊണ്ടിരിക്കെ സുഹൃത്ത്് ബലമായി മാനഭംഗപ്പെടുത്തുകയായിരുന്നെന്നും നിലവിളിച്ചപ്പോള്‍ ഭര്‍ത്താവ് തന്റെ വായപൊത്തിപിടിച്ചതായും യുവതി പറയുന്നു.
രണ്ട് വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് കുട്ടികളില്ല. ടെസ്റ്റ്ട്യൂബ് ചികിത്സക്കായി ആലോചിക്കുന്ന ഇവര്‍ക്ക് സുഹൃത്താണ് പോംവഴി നല്‍കിയത്. യുവതിയറിയാതെ മുന്‍കൂട്ടി തീരുമാനിച്ച് മറ്റു ചികിത്സക്കെന്ന പേരില്‍ എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ അഡിമിറ്റാവുകയായിരുന്നു.
ആശുപത്രി ചെലവുകളെല്ലാം സുഹൃത്താണ് നോക്കിയിരുന്നത്. യുവതിയുടെ സഹോദരന് വിവരം അറിഞ്ഞതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. സുഹൃത്തിന് ഭാര്യയും കുട്ടികളുമുണ്ട്.
