Home » സാമൂഹികം » ജനസമ്പര്‍ക്ക പരിപാടി ; നടത്തിപ്പിന് മാത്രം ചെലവഴിച്ചത് കോടികള്‍

ജനസമ്പര്‍ക്ക പരിപാടി ; നടത്തിപ്പിന് മാത്രം ചെലവഴിച്ചത് കോടികള്‍

മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ഗവ. കൊട്ടിയാഘോഷിച്ച  ജനസമ്പര്ക്ക പരിപാടിയുടെ നടത്തിപ്പിനായി മൂന്ന് വര്ഷം ചെലവിട്ടത് 15 കോടിയിലേറെ രൂപ. 2011, 2013 , 2015 എന്നീ വര്‍ഷങ്ങളില്‍ ഉദ്യാഗസ്ഥരുടെ ഭക്ഷണം , വി ഐ പി ഭക്ഷണം, , പന്തല്‍കെട്ട് സിസിടിവി സ്ഥാപിക്കല്, കുടിവെള്ളം എന്നിവക്ക് 15,86,37,800 രൂപ ചെലവാക്കി എന്ന് വിവരവകാശരേഖകള്‍ വ്യക്തമാക്കുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറിക്ക് പോലും നിയന്ത്രണം എര്‍പ്പെടുത്തിയിരുന്ന കാലത്താണ് ജനസമ്പര്‍ക്ക പരിപാടിക്കിടയിലെ വിഐപി ഭക്ഷണത്തിനായും ലഘുഭക്ഷണത്തിനായും മാത്രം ലക്ഷങ്ങള്‍ ചെലവാക്കിയതായി സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നത്.
സര്‍ക്കാരുദ്യോഗസ്ഥരുടെയും പോലീസുകാരുടെയും  ഓവര്‍ടൈമും യാത്രാസൗകര്യങ്ങളും മറ്റും പരിശോധിക്കുമ്പോള്‍ ചെലവാക്കിയ തുക 30 കോടിയിലേറെ വരും. മൂന്ന് ഘട്ടങ്ങളിലുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പരാതിക്കാര്‍ക്ക് നല്കിയത് 9,38,50000 രൂപ മാത്രമാണ്.
ജനക്ഷേമപരമായ പ്രവര്ത്തനങ്ങള് ധൂര്ത്തിന്റെയും  പണകൊഴുപ്പിന്റെയും മേളകളായി അവസാനിക്കുകയാണെങ്കില്  കലക്ട്രേറ്റ്, സെക്രട്ടറിയേറ്റ്, വില്ലേജ് ഓഫീസുകള്, താലൂക്ക് ഓഫീസുകള് തുടങ്ങിയ ഭരണ സംവിധാനങ്ങളില്  പെന്‍ഷനും ആനുകൂല്യങ്ങളും അധികാരവും ഒക്കെയുള്ള ഉദ്യോഗസ്ഥര് പിന്നെ   എന്ത് ചെയ്യുന്നു എന്നത് പ്രസക്തമാണ്.
ഉദ്യോഗസ്ഥര്‍ കൃത്യമായി അവരുടെ ചുമതലകള്‍ നിര്‍വഹിച്ചിരുന്നുവെങ്കില്‍ പൊരിവെയിലത്തും മഴയത്തും അശരണരും പ്രായമായവരും ഉള്‍പ്പടെ തങ്ങളുടെ അവകാശങ്ങള്‍ക്കായി  കാത്തുകെട്ടി കിടക്കേണ്ട ഗതികേടും ഉണ്ടാവുമായിരുന്നില്ല. ഒരു നേരത്തെ ഭക്ഷണത്തിന്  വകയില്ലാത്തവര് പോലും നേരം പുലരുന്നതിന് മുമ്പ് പല സ്ഥലങ്ങളില് നിന്ന് എത്തി വൈകുന്നേരം വരെ കാത്തിരുന്നാണ് ജനസമ്പര്ക്ക പരിപാടി വഴി മുഖ്യമന്ത്രിയെ കണ്ടത് .

Leave a Reply