Home » നമ്മുടെ കോഴിക്കോട് » ജില്ലയില്‍ ശക്തമായ ഉഷ്ണതരംഗത്തിന് സാധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 8 വരെ അവധി

ജില്ലയില്‍ ശക്തമായ ഉഷ്ണതരംഗത്തിന് സാധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 8 വരെ അവധി

ജില്ലയില്‍ രണ്ട് ദിവസം കനത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശം. കേരളമൊട്ടാകെ കനത്ത ചൂട് അനുഭവപ്പെടുമെങ്കിലും  കോഴിക്കോട്, പാലക്കാട് ജില്ലയില്‍ ശക്തമായ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അതിനാല്‍ പകല്‍ 11 മണിമുതല്‍ 3 മണിവരെ പുറത്തിറങ്ങുന്നവരും തൊഴില്‍ ചെയ്യുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ വേനല്‍ കനത്ത പശ്ചാത്തലത്തില്‍ സൂര്യാഘാതത്തിനും മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ മെയ് എട്ടു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യാതൊരു കാരണവശാലും തുറന്ന് പ്രവര്‍ത്തിക്കുവാനോ സെപഷ്യല്‍ ക്ലാസ്സുകളോ ട്യൂഷന്‍ ക്ലാസ്സുകളോ മറ്റോ സഘടിപ്പിക്കുവാനോ പാടുള്ളതല്ല. മെയ് എട്ടിനു ശേഷം ക്ലാസ്സുകള്‍ നടത്തുന്ന കാര്യത്തില്‍ അന്നത്തെ സ്ഥിതിഗതികള്‍ വിലിരുത്തിയതിനു ശേഷം പുതിയ ഉത്തരവ് നല്‍കും. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായനടപടി സ്വീകരിക്കും. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൊരിവെയിലത്തും ക്ലാസ്സുകള്‍ക്കും മറ്റുമായി കുട്ടികള്‍ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുകയാണെങ്കില്‍ 04952371400 എന്ന നമ്പറില്‍ അറിയിക്കണം.
പാലക്കാട്ടെയും കോഴിക്കോട്ടെയും രണ്ടു ദിവസത്തെ താപനില പരിഗണിച്ച് സംസ്ഥാനത്ത് ഉഷ്ണതരംഗമുണ്ടായതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായി രണ്ടു ദിവസം 41 ഡിഗ്രിയില്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തിയാലാണ് ഉഷ്ണതരംഗം പ്രഖ്യാപിക്കുന്നത്. പാലക്കാട്ടു കഴിഞ്ഞ ദിവസങ്ങളില്‍ 41 ഡിഗ്രിയില്‍ മുകളിലാണു ചൂട്. കോഴിക്കോട് തീരജില്ലയായതിനാല്‍ 38 ഡിഗ്രിയില്‍ കൂടുതല്‍ ചൂട് ഉണ്ടായതും കണക്കിലെടുത്തു.

Leave a Reply