രാജ്യത്ത് പാചക വാതക വില വർദ്ധിപ്പിച്ചു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 18 രൂപയും വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറിന് 20 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ സബ്സിഡി പാചക വാതക സിലിണ്ടറിന്റെ വില 541.50 രൂപയിലെത്തി.
മണ്ണെണ്ണയുടെ വിലയിലും വർദ്ധനവുണ്ട്. മണ്ണെണ്ണയുടെ വില മൂന്നു രൂപയാണ് വർദ്ധിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ വിലയും രണ്ട് ദിവസം മുമ്പ് വര്‍ദ്ധിപ്പിച്ചിരുന്നു. പെട്രോള്‍ വില ലിറ്ററിന് 1.06 രൂപയും ഡീസലിന് ലിറ്ററിന് 2.94 രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്രവിപണിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയേറിയതും ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം കുറഞ്ഞതുമാണ് ഇപ്പോള്‍ വിലകൂട്ടാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു.
