തൃക്കരിപ്പൂര്‍ കെഎംകെ സ്മാരക കലാസമിതിയുടെ ബാനറില്‍ ദീപന് ശിവരാമന് ഒരുക്കിയ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നാടകം കോഴിക്കോട്ടെത്തുന്നതിന്റെ ഭാഗമായി ‘ഖസാക്കിന് ഒരാമുഖം’ എന്ന വിഷയത്തില്‍ പ്രഫ. കല്‍പ്പറ്റ നാരായണന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസില്‍ വെച്ച് പ്രഭാഷണം നടത്തുന്നു. മെയ് നാലിന് വൈകീട്ടാണ് നാല് മണിക്ക് നടക്കുന്ന പരിപാടിയില്‍ കലാസാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും
