Home » നമ്മുടെ കോഴിക്കോട് » കരിപ്പൂരില്‍ വിമാനം ഇറങ്ങിയ പത്തോളം യാത്രക്കാരുടെ ലഗേജുകള്‍ നഷ്ടപ്പെട്ടതായി പരാതി

കരിപ്പൂരില്‍ വിമാനം ഇറങ്ങിയ പത്തോളം യാത്രക്കാരുടെ ലഗേജുകള്‍ നഷ്ടപ്പെട്ടതായി പരാതി

എയർ ഇന്ത്യ വിമാന യാത്രക്കാർക്ക് തങ്ങളുടെ ലഗേജുകൾ നഷ്ടമാകുന്നത് തുടർക്കഥയാകുന്നു. ഇന്ന് രാവിലെ  ദുബൈയിൽ നിന്നും കോഴിക്കോട് വിമാനമിറങ്ങിയ പത്തോളം യാത്രക്കാർക്കാണ് യാത്രാ സമയത്ത് ചെക്ക് ഇൻ നടത്തി ഏൽപ്പിച്ച ലഗേജുകൾ നഷ്ടമായത്.
സമീപകാലത്തായി എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസുകളിൽ ലഗേജ് നഷ്ടപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്ന് യാത്രക്കാർ പറയുന്നു. പരാതിയുമായി ചെല്ലുമ്പോൾ എയർ ഇന്ത്യ അധികൃതരുടെ ഭാഗത്ത് നിന്ന് തൃപ്തികരമായ വിശദീകരണം പോലും ലഭിക്കുന്നില്ല. യാത്രക്കാരുടെ നമ്പർ കുറിച്ചെടുത്ത് അടുത്ത ദിവസങ്ങളിൽ ലഗേജ് എത്തുമ്പോൾ അറിയിക്കാം എന്ന ഒഴുക്കൻ മറുപടിയാണ് അധികൃതർ നൽകുന്നത്.
നേരിട്ട് വരുന്ന വിമാനം എന്ന നിലയ്ക്ക് യാത്രക്കാർ ഭക്ഷണം അടക്കമുള്ളവ ലഗേജുകളിൽ കരുതാറുണ്ട്. എന്നാൽ ലഗേജുകൾ വൈകി എത്തുന്നത് കൊണ്ട് ഏറെ നഷ്ടങ്ങളാണ് യാത്രക്കാരിൽ പലർക്കും ഉണ്ടാകുന്നത്.  എയര്‍പോര്‍ട്ട് അധികാരികളുടെ കടുത്ത അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്ന് യാത്രക്കാര്‍ പറയുന്നു.

Leave a Reply