എംകെ മുനീറിനുവേണ്ടി വിളിച്ചുചേര്‍ത്ത ഇന്ത്യാവിഷന് ജീവനക്കാരുടെ യോഗം അടിച്ചു പിരിഞ്ഞു. മുനീറിനെതിരെ മത്സരിക്കുന്ന എകെ സാജനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് ഇതോടെ പാളിയത്. ഇന്ത്യാവിഷന് ജീവനക്കാരുടെ ആറുമാസത്തോളം ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി എം കെ മുനീറിനെതിരെ കോഴിക്കോട് സൗത്തില്‍ എകെ സാജന് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യാവിഷന് ജീവനക്കാരുടെ യോഗം വിളിച്ചുചേര്‍ത്തത്.
ഇന്ത്യാവിഷന് ജീവനക്കാരുടെ പ്രതിനിധിയായി ചാനലില്‍ ഡ്രൈവറായിരുന്ന എകെ സാജന് ജീവനക്കാരുടെ പിന്തുണയോടെയാണ് മത്സരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ വന്‍ പിന്തുണയായപ്പോള് ജീവനക്കാരുടെ പ്രതിഷേധം പൊളിക്കാനാണ് ഇന്ത്യാവിഷന് മാനേജ്മന്റ് കലൂര്‍ റണ്‍വാള്‍ സെന്ററില്‍ യോഗം വിളിച്ചത്. എന്നാല്‍ ഇന്ത്യാവിഷന്റെ പതിവ് പല്ലവിയായ ശമ്പളത്തിന്റെ കാര്യത്തിലും ചാനല്‍ തിരിച്ചുവരുന്നതിന്റെ കാര്യത്തിലും ജീവനക്കാര്‍ക്ക് ഒരു ഉറപ്പും നല്ക്കാന് റെസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖിക്ക് കഴിഞ്ഞില്ല. എന്നാല്‍ ജീവനക്കാരുടെ ശമ്പളം ഉടന്‍ നല്‍കുമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ഒരു മാസത്തെ ശമ്പളം തരുമോയെന്ന് ജീവനക്കാര്‍ ചോദിച്ചതിന് കൃത്യമായ മറുപടി നല്കാന് മാനേജ്മെന്റിന് കഴിഞ്ഞില്ല.