Home » നമ്മുടെ കോഴിക്കോട് » കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പാലം;ഇനി ചുരം കയറാതെ വയനാട്ടിലെത്താം

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പാലം;ഇനി ചുരം കയറാതെ വയനാട്ടിലെത്താം

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന തുഷാരഗിരിയിലെ പാലം പണി പൂര്‍ത്തിയായതോടെ ടൂറിസത്തിന്‍റെ അനന്തസാധ്യതകള്‍‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ഇനി വയനാട്ടിലെത്താന്‍  ചുരം കയറി ബുദ്ധിമുട്ടേണ്ട, പകരം  ഇരവഴഞ്ഞിപ്പുഴയുടെ കൈവഴിയായ ചാലിപ്പുഴയ്ക്കുകുറുകെ തുഷാരഗിരിയില്‍ ആരംഭിച്ച പാലം വഴി എളുപ്പം വയനാട്ടിലെത്താം.

കോഴിക്കോട് നഗരത്തെ വയനാടുമായി ബന്ധിപ്പിക്കാന്‍  സഹായകമായ ഈ പാലം  എന്‍.എച്ച് 212 വഴി ചുരുങ്ങിയ സമയം കൊണ്ട് പ്രകൃതി ഭംഗി ആസ്വദിക്കാന്‍  വയനാടന്‍മേടുകളില്‍ എത്തിച്ചേരാന്‍ സാധിക്കും.

താമരശ്ശേരി ചുരം മാത്രമായിരുന്നു ഇതുവരെ വയനാട് ജില്ലയിലെത്താനുള്ള ഏകമാര്‍ഗം. എന്നാല്‍ ദൂരക്കൂടുതല്‍ കാരണം പലരും വയനാട് ജില്ലയിലേക്ക് പോകാനും ജില്ലയിലേക്ക് വരാനും ആളുകള്‍ താത്പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ പുതിയ പാലം വന്നതേടെ കോഴിക്കോട്ടുകാര്‍ക്കും  വയനാട്ടുകാര്‍ക്കും  ഒരു പോലെ അടിവാരത്ത് എത്തിച്ചേരാന്‍ സാധിക്കുന്നതാണ്.

10 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച  പാലം  വയനാട് ജില്ലയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വളരെ വേഗത്തില്‍ തുഷാരഗിരി വെള്ളച്ചാട്ടത്തിനരികില്‍ എത്തിച്ചേരാന്‍ സഹായിക്കും. പാലം വന്നതോടുകൂടി 17 കി.മി. ഉണ്ടായിരുന്ന ദൂരം 9  കി.മി. ആയി കുറഞ്ഞിരിക്കുകയാണ്.

എന്നാല്‍ ആളുകള്‍ കൂട്ടത്തോടെ എത്തിച്ചേരുന്നത്  തുഷാരഗിരിയുടെ തനിമയെ ഇല്ലാതാക്കുമോ എന്ന ആശങ്കയും പ്രദേശവാസികളില്‍ നിലനില്‍ക്കുന്നുണ്ട്.

Leave a Reply