Home » ന്യൂസ് & വ്യൂസ് » എല്‍ ഡി എഫിന് 90 മുതല്‍ 95 സീറ്റുകള്‍, യുഡിഎഫിന് 45 മുതല്‍ 50 വരെ സീറ്റ്, എന്‍ഡിഎക്ക് സീറ്റില്ല

എല്‍ ഡി എഫിന് 90 മുതല്‍ 95 സീറ്റുകള്‍, യുഡിഎഫിന് 45 മുതല്‍ 50 വരെ സീറ്റ്, എന്‍ഡിഎക്ക് സീറ്റില്ല

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 90 മുതല്‍ 95 സീറ്റുകള്‍ വരെ  നേടി അധികാരത്തില്‍ വരുമെന്ന് കാലിക്കറ്റ് ജേര്‍ണല്‍ നടത്തിയ അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നു. ചാഞ്ചാട്ട സ്വഭാവവും,  അട്ടിമറി പ്രവണതകള്‍ ഉള്ളതുമായ 50ഓളം മണ്ഡലങ്ങളില്‍ വ്യക്തികളില്‍ നിന്നും,  രാഷ്ട്രീയ നിരീക്ഷകരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സര്‍വ്വേയില്‍ എല്‍ ഡി എഫിന് 95 വരെ സീറ്റും യുഡിഎഫിന് 45 മുതല്‍ 50 വരെ സീറ്റിലും വിജയസാധ്യത കാണുന്നു. രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തുമെങ്കിലും എന്‍ഡിഎയ്ക്ക് സീറ്റ് ലഭിക്കില്ലെന്നാണ് സര്‍വ്വേ നല്‍കുന്ന സൂചനകള്‍.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏത് മുന്നണി അധികാരത്തിലെത്തുമെന്ന ചോദ്യത്തിന് 55% പേര്‍ എല്‍ഡിഎഫിനെയും 40%പേര്‍ യുഡിഎഫിനെയും പിന്തുണച്ചു. 5% പേര്‍ പ്രതികരിച്ചില്ല.

തെരഞ്ഞെടുപ്പിനെ  സ്വാധീനിക്കുന്ന ഘടകങ്ങള്‍

അഴിമതിയും, വിലക്കയറ്റവും, വികസനവുമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടുന്ന പ്രധാനഘടകങ്ങള്‍‍. മദ്യനയം, വര്‍ഗ്ഗീയത, സ്ത്രീകള്‍ക്കെതിരായ അതിക്രമം, അക്രമരാഷ്ട്രീയം എന്നിവയും തെരഞ്ഞെടുപ്പിനെ  സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

തെരഞ്ഞെടുപ്പില്‍ താങ്കളെ സ്വാധീനിക്കുന്ന ഘടകം ഏതെന്ന ചോദ്യത്തിന് 35%പേര്‍ അഴിമതി, 25% പേര്‍ വിലക്കയറ്റം, 20%പേര്‍ വികസനം, 12%പേര്‍ വര്‍ഗ്ഗീയത, 5%പേര്‍ സ്ത്രീപീഡനം  3%പേര്‍ അക്രമരാഷ്ട്രീയം എന്നിങ്ങനെ പ്രതികരിച്ചു.

സര്‍ക്കാറിന്‍റെ മദ്യനയത്തോടുള്ള പ്രതികരണത്തില്‍  58% പേര്‍   മദ്യവര്‍ജനത്തിനും 40%പേര്‍ മദ്യനിരോധനത്തിനും അനുകൂലമായി പ്രതികരിച്ചു. 2% പേര്‍ പ്രതികരിച്ചില്ല.

മൂന്ന് മേഖലകളായി തിരിച്ചുള്ള ഫലങ്ങള്‍

മലബാര്‍

കാസര്‍ഗോഡു മുതല്‍ പാലക്കാട് വരെയുള്ള 6 ജില്ലകളിലെ 60 മണ്ഡലങ്ങളിലെ 24 മണ്ഡലങ്ങളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ബിജെപി സര്‍ക്കാറിനെതിരായ ‘അസഹിഷ്ണുത’ വിവാദങ്ങള്‍, മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ടാക്കിയ ചലനങ്ങള്‍, കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍, കണ്ണൂരിലെ കോണ്‍‍ഗ്രസ് വിമതര്‍, വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായ കെകെ രമയുടെ രംഗപ്രവേശം എന്നിവ മലബാറിലെ സവിശേഷമായ തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്. മലബാറില്‍ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തെത്തും.

കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങള്‍

കടുത്ത മത്സരം നടക്കുന്ന 24 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ മലബാറിലെ 60 മണ്ഡലങ്ങളിലെ വിജയസാധ്യത.

മധ്യകേരളം

തൃശ്ശൂര്‍ മുതല്‍ കോട്ടയം വരെയുള്ള 4 ജില്ലകളിലെ 41 മണ്ഡലങ്ങളില്‍ 12 സീറ്റുകളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്, റബ്ബര്‍ അടക്കമുള്ള കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ച, ക്രിസ്ത്യന്‍സഭകളുടെ നിലപാട്, പിസി ജോര്‍ജ്ജിന്‍റെ  സ്ഥാനാര്‍ത്ഥിത്വം എന്നിവയാണ് മേഖലയില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സവിശേഷ ഘടകങ്ങള്‍.

കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങള്‍

കടുത്ത മത്സരം നടക്കുന്ന 12 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ മധ്യകേരളത്തിലെ  41 മണ്ഡലങ്ങളിലെ വിജയസാധ്യത.

തെക്കന്‍ കേരളം

ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള 4 ജില്ലകളിലെ 39 മണ്ഡലങ്ങളില്‍ ശക്തമായ മത്സരം നടക്കുന്നത് 13 മണ്ഡലങ്ങളിലാണ്. പരമ്പരാഗത വ്യവസായങ്ങളുടെ പ്രശ്‌നങ്ങള്‍, ആറന്മുള വിമാനത്താവളം. ബിജെപിയുടെ ശക്തമായ സ്വാധീനം, സമുദായ സംഘടനകളുടെ ഇടപെടല്‍ എന്നിവയാണ് മേഖലയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പോകുന്ന വിഷയങ്ങള്‍.

ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങള്‍

കടുത്ത മത്സരം നടക്കുന്ന 13 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ തെക്കന്‍കേരളത്തിലെ   39 മണ്ഡലങ്ങളിലെ വിജയസാധ്യത.

കേരളത്തിന്‍റെ  പൊതുചിത്രം

അഴിമതി വിവാദങ്ങളില്‍പ്പെട്ടെങ്കിലും വികസനമുയര്‍ത്തിപ്പിടിച്ചു നടത്തിയ യുഡിഎഫ് പ്രചരണവും, ലീഗിന്‍റെയും, കേരളകോണ്‍ഗ്രസ്സിന്റെയും പ്രകടനവുമാണ് പിടിച്ചു നില്‍ക്കാന്‍ യുഡിഎഫിന് തുണയാവുക.
പാര്‍ട്ടിയിലെയും മുന്നണിയിലെയും ഐക്യവും സര്‍ക്കാറിന്റെ അഴിമതി ആരോപണങ്ങളും, വിലക്കയറ്റവും, മുസ്ലീം ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ നിന്നുണ്ടായ അനുകൂല നിലപാടും എല്‍ഡിഎഫിന് മുന്‍തൂക്കം നല്‍കുന്നു.

Leave a Reply