റിയാദിനടുത്ത് പിക്കപ്പ് വാന്‍ മറിഞ്ഞ് ബാലുശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. ബാലുശ്ശേരി പനായിമുക്കില്‍ കിഴക്കില്ലത്ത് മൊയ്തീന് കുഞ്ഞിയുടെ മകന് ജാസിര്‍ (25) ആണ് മരിച്ചത്. പിക്കപ്പ് വാന്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ബാലുശ്ശേരി കുനിയന്കണ്ടി ശശികുറുപ്പിന്െറ മകന് സിനുവിന് (24) പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെ റിയാദിനടുത്താണ് അപകടം. സ്റ്റേഷനറി സാധനങ്ങള്‍ വിതരണം നടത്തിവരുകയായിരുന്നപിക്കപ്പ് വാനിന്റെ ടയര്‍ പൊട്ടി നിയന്ത്രണംവിട്ട് റോഡരികിലേക്കു മറിഞ്ഞാണ് അപകടം. പരിക്കേറ്റ സിനു റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ജാസിറിന്‍െറ മൃതദേഹം റിയാദിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് വിവരം പനായിലെ വീട്ടിലറിയുന്നത്. മൃതദേഹം നാട്ടിലത്തെിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഒരാഴ്ച മുമ്പ് നിക്കാഹ് കഴിഞ്ഞാണ് ജാസിര്‍ റിയാദിലേക്ക് പോയത്. ഈ മാസം 22ന് പോകാന്‍ നിശ്ചയിച്ചത് ഉടമ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നേരത്തേയാക്കുകയായിരുന്നു. മാതാവ്: സുബൈദ. സഹോദരി: സുഹദ .
