കൊടുവള്ളിയില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം. എല്‍.ഡി.എഫിന്റെ എല്‍.കാരാട്ട് റസാഖ് വിജയിച്ചു. 573 വോട്ടുകള്‍ക്കാണ് റസാഖ് ജയിച്ചത്. 61033 വോട്ടാണ് കാരാട്ട് റസാഖിന് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എ റസാഖ് മാസ്റ്ററെയാണ് തോല്‍പ്പിച്ചത്. 60460 വോട്ടാണ് റസാഖ് മാസ്റ്റര്‍ക്ക് ലഭിച്ചത്.
