സംസ്ഥാനത്ത് ശ്രദ്ധേയമായ പോരാട്ടം നടന്ന തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം സ്വരാജ് അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മന്ത്രി കെ ബാബുവിനെ തോല്‍പ്പിച്ചു. കന്നിയങ്കത്തിനിറങ്ങിയ സ്വരാജിന്റെ വിജയം അഴിമതിക്കെതിരെയുള്ള കേരളത്തിന്റെ പോരാട്ടമാണ്.
