കനത്ത വെല്ലുവിളി ഉയര്‍ന്നെങ്കിലും നാദാപുരം ഇടതു കോട്ടയാണെന്നു പ്രഖ്യാപിച്ച് എല്‍.ഡി.എഫ്.സ്ഥാനാര്‍ത്തി ഇ.കെ.വിജയന് തിളക്കമാര്‍ന്ന വിജയം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും മുന്നേറാന്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥി പ്രവീണ്‍ കുമാറിന് മുന്നേറാന്‍ കഴിഞ്ഞില്ല.74742 വോട്ടാണ് ഇ.കെ.വിജയന് ലഭിച്ചത്. 4759 വോട്ട് ഭൂരിപക്ഷം നേടിയപ്പോള്‍ 69983 വോട്ടാണ് പ്രവീണ്‍ കുമാറിന് ലഭിച്ചത്. 14493 വോട്ടാണ് ബി.ജെ.പി.നേടിയത്. എസ്.ഡി.പി.ഐ.2183 വോട്ട് നേടി.ആറാം സ്ഥാനത്ത് നോട്ടയാണ്. 446 വോട്ട് ലഭിച്ചു. ഇ.കെ.വിജയന്റെ അപരന് 220 വോട്ടും പ്രവീണ്‍ കുമാറിന്റെ അപരന്മാര്ക്ക് 434 വോട്ടും ലഭിച്ചു. ആലുവാ അനീഷിന് 151 വോട്ടാണ് ലഭിച്ചത്.
