കോഴിക്കോട് മേയര്‍ സ്ഥാനത്തു നിന്നും നിയമസഭാ സാമാജികനായ വികെസി മമ്മദ്കോയ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായത് സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. ആറുമാസത്തോളം കാലം മേയറായി പ്രവര്‍ത്തിച്ച വികെസി യാതൊരു ആനുകൂല്യവും വാങ്ങാതെയാണ് മേയര്‍ സ്ഥാനം ഒഴിഞ്ഞത്. മേയറായിരുന്ന കാലയളവിലെ ഓണറ്റോറിയം, വാഹനം, സിറ്റിങ്ങ്ഫീസ് തുടങ്ങിയവയൊന്നും അദ്ദേഹം കൈപറ്റിയിട്ടില്ല.
കയ്യില്‍ കോടിക്കണക്കിന് ആസ്തിയുണ്ടായിട്ടും ഖജനാവില്‍ നിന്നും സര്‍ക്കാര്‍ ചെലവില്‍ വിഹിതംപറ്റുന്ന നിരവധി പൊതുപ്രവര്‍ത്തകരുണ്ട്. എന്നാല്‍ കേരളത്തിലെ വന്‍കിട വ്യസായിമാരില് ഒരാളായ വികെസി സര്‍ക്കാര്‍ ഖജനാവിന് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിലാണ് വികെസി തന്റെ ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടാനും അവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിച്ചുനല്കാനും വികെസി പ്രത്യേകം ശ്രദ്ധിച്ചു. കോര്‍പ്പറേഷനിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഉള്‍പ്പെടെ മാലിന്യസംസ്കരണത്തിനും, തെരുവ് വിളക്കുകള്‍ എന്നിവക്കു വേണ്ടിയും തുടക്കത്തിലെ നടപടികള്‍ സ്വീകരിച്ചിരുന്നു.
കോര്പ്പറേഷന് ഭരണത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയുമെന്നും വികെസി അറിയിച്ചു. ബേപ്പൂരില്‍ നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട വികെസി വെള്ളിയാഴ്ചയാണ് മേയര്‍സ്ഥാനത്ത് നിന്നും വിടവാങ്ങിയത്. കൂട്ടായ്മയുടെ വിജയമായിരുന്നു ആറുമാസമുണ്ടാക്കിയതെന്നും തനിക്ക് ശേഷം വരുന്നവരും ഇത് തുടരണമെന്നും വികെസി പറഞ്ഞു.
