Home » നമ്മുടെ കോഴിക്കോട് » മലാപ്പറമ്പ് സ്‌കൂള്‍ 27നകം പൂട്ടണമെന്ന് ഹൈക്കോടതി

മലാപ്പറമ്പ് സ്‌കൂള്‍ 27നകം പൂട്ടണമെന്ന് ഹൈക്കോടതി

കോഴിക്കോട്  മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ ഈ മാസം 27 നകം പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. അതേസമയം സ്‌കൂള്‍ പൂട്ടാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍ സംരക്ഷണ സമിതി അറിയിച്ചു. കേരള വിദ്യാഭ്യാസ നിയമത്തിലെ (കെ.ഇ.ആര്‍.) ഒരു ചട്ടത്തിന്റെ പിന്‍ബലത്തില്‍ സ്‌കൂളിന്റെ മുന്‍ മാനേജരാണ് ഹൈക്കോടതിയില്‍നിന്ന് സ്‌കൂള്‍ പൊളിച്ച് മാറ്റണമെന്ന വിധി സമ്പാദിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി വിദ്യാലയത്തിന്റെ പ്രവേശന കവാടത്തില്‍ ജനകീയ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തിവരികയാണ്.

Leave a Reply