Home » ഇൻ ഫോക്കസ് » കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റു

കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റു

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം പ്രതിജ്ഞ ചൊല്ലികൊടത്തു. പിണറായിക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിട്ടുണ്ട്. പിണറായി വിജയന് ശേഷം ഇ.കെ ചന്ദ്രശേഖരന്‍, മാത്യൂ ടി തോമസ്, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ ബാലന്‍, കെ.ടി ജലീല്‍, ഇ.പി ജയരാജന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയന്‍  -മുഖ്യമന്ത്രി -ആഭ്യന്തരം, വിജിലന്‍സ്, ഐടി വകുപ്പുകള്‍

തോമസ് ഐസക്-ധനകാര്യം

ഇ.പി.ജയരാജന്‍- വ്യവസായം, കായികം

എ.കെ ബാലന്‍- നിയമം, സാംസ്‌കാരികം, പിന്നാക്ക ക്ഷേമം

ടി.പി.രാമകൃഷ്ണന്‍ -എക്‌സൈസ്, തൊഴില്‍

സി.രവീന്ദ്രനാഥ് -വിദ്യഭ്യാസം

ജി.സുധാകരന്‍ -പൊതുമരാമത്ത്, റജിസ്‌ട്രേഷന്‍

ജെ.മേഴ്‌സിക്കുട്ടിയമ്മ-ഫിഷറീസ്, പരമ്പരാഗത വ്യവസായം

എ.സി. മൊയ്തീന്‍- സഹകരണം,

കെ.ടി. ജലീല്‍- ടൂറിസം

കെ.കെ. ഷൈലജ -ആരോഗ്യം, സാമൂഹികക്ഷേമം

കടകംപള്ളി സുരേന്ദ്രന്‍-വൈദ്യുതി, ദേവസ്വം

മാത്യു ടി. തോമസ്- ജലവിഭവം

എ.കെ.ശശീന്ദ്രന്‍-ഗതാഗതം

രാമചന്ദ്രന്‍ കടന്നപ്പള്ളി- തുറമുഖം

ഇ ചന്ദ്രശേഖരന്‍-റവന്യൂ

പി.തിലോത്തമന്‍ -ഭക്ഷ്യസിവില്‍ സപ്ലൈസ്

വി.എസ്.സുനില്‍കുമാര്‍-കൃഷിവകുപ്പ്

കെ.രാജു-വനം വകുപ്പ്

Leave a Reply