മാമ്പഴോത്സവത്തിന് പിന്നാലെ ചക്കയുടെ വൈവിധ്യങ്ങളായ വിഭവങ്ങള്‍ ഒരുക്കി ചക്ക മഹോത്സവത്തിലാണ് നഗരം ഇപ്പോള്‍. പുതിയ ബസ്റ്റാന്റിനു എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന രുചിപ്പുരയില്‍ ചക്കയുടെ വ്യത്യസ്തമായ നൂറോളം വിഭവങ്ങളാണുള്ളത്. ചക്ക സിപ്അപ് മുതല്‍ ചക്ക ബിരിയാണിവരെ രുചിപ്പുരയില്‍ ലഭ്യമാണ്. ചക്കപ്പായസം, ചക്കപ്പുഴുക്ക്, ചക്ക ഞണ്ടുകറി, ചക്ക കോഴിക്കറി, ചക്ക കട്ട്ലെറ്റ് തുടങ്ങി ചക്ക ചിക്കന്‍ ബിരിയാണിയും, ചക്ക ഫിഷ് ബിരിയാണിയുമുണ്ട് ചക്ക മഹോത്സവത്തില്‍. ഇന്നലെ തുടങ്ങിയ ചക്ക മഹോത്സവം നാളെ അവസാനിക്കും. ചക്കയുടെ വിവിധങ്ങളായ വിഭവങ്ങളെ വളരെ മിതമായ നിരക്കില്‍ രുചിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും രുചിപ്പുരയിലെത്തിയാല് അത് പുതിയൊരനുയഭവമായിക്കും. കോര്പ്പറേഷന് കുടുംബശ്രീ സെന്‍ട്രല്‍ സിഡിഎസാണ് രുചിപ്പുര നടത്തുന്നത്.
