ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. കൊയിലാണ്ടി നടേരി കോരമ്പത്ത് താഴെകുനി മുഹമ്മദ് ഷെരൂഫ് (22),തൃക്കുറ്റിശേരി കാവുതീയന്കണ്ടി നിപിന് (23), എന്നിവരാണ് മരിച്ചത്. ഉള്ള്യേരി ഒള്ളൂര് നെല്ലൂളികണ്ടിമീത്തല് മുഹമ്മദ് ജാസിമി (21) നെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിപിനും ഷെരൂഫും സഞ്ചരിച്ച ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ദിശയിലായി വന്ന ഇരു ബൈക്കുകളും കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. റോഡരികില്‍ കൂട്ടിയിട്ട മണ്‍കൂനയില്‍ കയറി ബൈക്ക് നിയന്ത്രണം വിടുകയായിരുന്നു. ശ്രീനിവാസനാണ് മരിച്ച നിപിന്റെ അച്ഛന്. അമ്മ: ശാന്ത. സഹോദരങ്ങള്‍: നിജിന്‍, ജിനി. മജീദാണ് മുഹമ്മദ് ഷെരൂഫിന്റെ ബാപ്പ. ഉമ്മ: അസ്മ. സഹോദരി: മാഗിത.
