ബേപ്പൂരിലെ റോഡുകളുടെ വികസനം, തുറമുഖ വികസനം, ഞെളിയന്‍പറമ്പിലെ മാലിന്യപ്രശ്നം തുടങ്ങി അനവധിയാണ് ബേപ്പൂരിന്റെ എംഎല്‍എയായ വികെസിക്ക് ചെയ്തു തീര്‍ക്കാനുള്ളത്. മണ്ഡലത്തെ അടുത്തറിയുന്നതുകൊണ്ടു തന്നെ ഓരോ പ്രശ്നങ്ങള്‍ക്കും കൃത്യമായി എങ്ങനെയൊക്കെ പരിഹാരം കാണാമെന്നും വികെസിക്കറിയാം. ബേപ്പൂരിലെ വികസനവുമായി ബന്ധപ്പെട്ട് ഉയരുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് കാതലായ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വികെസി. കുടിവെള്ള പ്രശ്നമാണ് ഏറ്റവും അടിയന്തിരമായി ബേപ്പൂരുകാര്‍ക്ക് പരിഹരിക്കേണ്ടത്. കുടിവെള്ള പ്രശ്നത്തില്‍ പരിഹാരം കാണുമോ എന്ന ജനങ്ങളുടെ ചോദ്യത്തിന് പ്രഥമപരിഗണന കുടിവെള്ള പ്രശ്നം പരിഹരിക്കുകയാണെന്ന് വികെസി പറയുന്നു. ഫറോക്ക് പഴയപാലത്തിലെ ഗതാഗതക്കുരുക്ക് മാറ്റാന്‍ പാലം നിര്‍ദേശിച്ചവര്‍ക്ക് മറുപടിയായി നിലവില്‍ പാലം സൗകര്യമുണ്ടെന്നും ഇനിയും പാലം കിട്ടുമോ എന്നത് സംശയകരമാണെന്നും എങ്കിലും പരിശ്രമിക്കാമെന്നുമാണ് വികെസി പറഞ്ഞത്. കൂടാതെ കുണ്ടായിത്തോട് റെയില്‍വേ അടിപ്പാതയടക്കം അനേകം പരാതികളാണ് വികെസിക്ക് മുന്നില്‍ ജനങ്ങളുയര്‍ത്തുന്നത്. ചാലിയത്തെ ഫിഷ്ലാന്റിങ് സെന്ററിന്റെ അടിസ്ഥാനസൗകര്യമില്ലായാമ, ബേപ്പൂര്‍ പുലിമുട്ടിന്റെ ശോചനീയാവസ്ഥ, റോഡുകളുടെ വികസനവും മാലിന്യ പ്രശ്നങ്ങളുമായി ചെയ്ത് ശരിയാക്കാന്‍ അനവധി കാര്യങ്ങളാണ് വികെസിയ്ക്ക് മുന്നിലുള്ളത്.
