Home » യുവ » വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രക്ക് പോലീസിന്‍റെ ഓപ്പറേഷന്‍ റെയിന്‍ബോ

വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രക്ക് പോലീസിന്‍റെ ഓപ്പറേഷന്‍ റെയിന്‍ബോ

വേനലവധി കഴിഞ്ഞ് ഇന്ന് സ്കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ത്ഥികളുടെ ബസ്സിലെ യാത്ര പരിതാപകരമാണ്. ഈ സാഹചര്യത്തില്‍  പൊതുജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ സ്വകാര്യ ബസുകളുടെയും സ്‌കൂള്‍വാഹനങ്ങളുടെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസിന്റെ നിര്‍ദേശം. സിറ്റി പൊലീസിന്റെ ഓപറേഷന്‍ റെയിന്‍ബോ പദ്ധതിയിലാണ് ബസുകളുടെ സുരക്ഷാമാനദണ്ഡങ്ങളും മറ്റും പരിശോധിക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനും വാഹനാപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമാണ് സിറ്റി പൊലീസിന്റെ പദ്ധതി.

സ്വകാര്യ ബസുകളിലെ സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പുവരുത്താന്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തും. ബസുകളിലെ ടയര്‍, വൈപ്പര്‍, മേല്‍ക്കൂര, പ്‌ളാറ്റ്‌ഫോം, ജനലുകള്‍, സീറ്റുകള്‍ എന്നിവയാണ് പരിശോധിക്കുക. പോരായ്മയുള്ള വാഹനങ്ങള്‍ക്ക് നിശ്ചിത ദിവസത്തിനുള്ളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും.

സ്‌കൂള്‍കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ഈ ആഴ്ച വാഹനങ്ങള്‍ പരിശോധിച്ച് ആവശ്യമായവക്ക് നോട്ടീസ് നല്‍കും.പോരായ്മ പരിഹരിക്കാത്തവക്കെതിരെ അടുത്ത ആഴ്ചമുതല്‍ നടപടി തുടങ്ങുമെന്നും സിറ്റി ട്രാഫിക് സി.ഐ അറിയിച്ചു.മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന നടന്നിരുന്നു.ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന മഴക്കാലപൂര്‍വ പരിശോധനയില്‍ 12 സ്‌കൂള്‍ ബസുകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് കണ്ടത്തെിയിരുന്നു. ചേവായൂര്‍ ടെസ്റ്റിങ് ഗ്രൗണ്ടില്‍ നടന്ന പരിശോധനയില്‍ അനുയോജ്യമായവക്ക് പ്രത്യേക സ്റ്റിക്കര്‍ പതിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനം ഓടിക്കുന്നതിന് 10 വര്‍ഷം പരിചയമുള്ള ഡ്രൈവര്‍മാരെ നിയോഗിക്കണമെന്ന നിര്‍ദേശവും പലയിടത്തും പാലിക്കാറില്ല.

വിദ്യാര്‍ത്ഥികളുടെയും പൊതുജനത്തിന്‍റെയും സുരക്ഷിത യാത്രലക്ഷ്യംവെക്കുന്ന സിറ്റി പോലീസിന്‍റെ ഈ പദ്ധതിയില്‍  വളരെ പ്രതീക്ഷയാണ് ജനത്തിനുളളത്.

Leave a Reply