Home » അടുക്കള » നല്ല ചായയ്ക്കു പിന്നിൽ

നല്ല ചായയ്ക്കു പിന്നിൽ

ചില ചായ നമ്മളെ ഉഷാറാക്കുമ്പോൾ, ചില ചായ നമ്മൾ ഒരു വിധം കുടിച്ചുതീർക്കുകയാണ് ചെയ്യുക. ചായ നന്നാവുന്നതും മോശമാകുന്നതും എങ്ങനെയൊക്കെയാണെന്നോ?
1. ചായപ്പൊടിയിൽ കാറ്റുകയറിയാൽ സ്വാദ് കുറയും, ഉറപ്പ്. കഴിവതും  കാറ്റു കടക്കാത്ത സ്ഫടികക്കുപ്പികളിൽ ചായപ്പൊടി സൂക്ഷിക്കുക.
2. ചായപ്പൊടി പഴകിയതെങ്കിൽ പടച്ച തമ്പുരാൻ വിചാരിച്ചിട്ടും കാര്യമില്ല, ചായ കൊള്ളില്ല. എപ്പോഴും പുതിയ ചായപ്പൊടി ഉപയോഗിക്കുക.
3. വെള്ളം കൂടുതൽ സമയം തിളപ്പിച്ചാൽ ചായ കൊള്ളാതാവും.
4. തണുത്ത ചായയും ചൂടുള്ള ചായയും കൂട്ടിയോജിപ്പിച്ചാൽ പിന്നെ ചായയുടെ കാര്യം പറയേണ്ട!
5. ചായ ഉണ്ടാക്കാൻ കിണറ്റിലെ വെള്ളമാണ് എടുക്കുന്നതെങ്കിൽ വെള്ളത്തിലെ ലവണാംശം സ്വാദിനെ ബാധിക്കും. വെള്ളം തിളയ്ക്കും മുമ്പ് അല്പം പഞ്ചസാര ചേർത്താൽ കാൽസ്യം ലവണങ്ങൾ നിർവീര്യമാവും.

Leave a Reply