Home » നമ്മുടെ കോഴിക്കോട് » മലാപ്പറമ്പ് സ്‌കൂളിന് താഴിട്ട് സുപ്രീംകോടതി

മലാപ്പറമ്പ് സ്‌കൂളിന് താഴിട്ട് സുപ്രീംകോടതി

കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടാൻ സുപ്രീംകോടതിയുടെ അനുമതി. സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ജൂൺ എട്ടിനകം സ്കൂൾ അടച്ചുപൂട്ടണമെന്ന ഹൈകോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

ഹൈകോടതി ഉത്തരവ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ
ലംഘനമാണെന്നും  സ്കൂൾ പൂട്ടുന്നത് വിദ്യാർഥികളെ ഭാവിയെ ബാധിക്കുമെന്നുമുള്ള കേരളത്തിൻറ വാദം കോടതി തള്ളി. 2015 ഒക്ടോബറിൽ തന്നെ സ്കൂൾ അടച്ചുപൂട്ടണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഹരജിയുമായി അവസാന സമയം എത്തിയതിനെയും കോടതി വിമർശിച്ചു. ആവശ്യമായ സമയം കിട്ടിയതാണെന്ന് ചൂണ്ടിക്കാട്ടി കേരളത്തിന്റെ
വാദങ്ങൾ കേൾക്കാൻപോലും സുപ്രീംകോടതി തയാറായില്ല. ചട്ടപ്രകാരം ഒരു വർഷം മുമ്പ് നോട്ടിസ് നൽകി നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ്മാനേജര്‍
സ്കൂൾ പൂട്ടാൻ അനുമതി തേടിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Leave a Reply