Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട്‌ സ്വദേശി തൃശ്ശൂരില്‍ ബൈക്കപകടത്തില്‍ മരിച്ചു

കോഴിക്കോട്‌ സ്വദേശി തൃശ്ശൂരില്‍ ബൈക്കപകടത്തില്‍ മരിച്ചു

കോഴിക്കോട്‌ നാദാപുരം സ്വദേശി വിദ്യാര്‍ഥി തൃശ്ശൂരില്‍  ബൈക്കപകടത്തില്‍ മരിച്ചു. എന്‍ജിനിയറിംഗ്  വിദ്യാര്‍ഥിയായ മോയിലോത്ത് ഇബ്രാഹിമിന്‍റെ മകന്‍ നിയാസാണ് മരിച്ചത്. കഴിഞ്ഞ ദിവസം സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പോസ്റ്റില്‍ തലയിടിച്ച് സാരമായി പരിക്കേറ്റ നിയാസ് തിങ്കളാഴ്ചയാണ് മരിച്ചത്. ഇബ്രാഹിമിന്‍റെ ഏക മകനാണ് നിയാസ്.ജാതിയെരി കല്ലുമ്മലാണ് നിയാസിന്‍റെ ഉമ്മയുടെ വീട്. നാട്ടുകാരുടെ പ്രിയങ്കരനായ യുവാവിന്‍റെ മരണം നാടിന് കണ്ണീരായി.

Leave a Reply