Home » നമ്മുടെ കോഴിക്കോട് » മലാപ്പറമ്പ് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നീക്കം

മലാപ്പറമ്പ് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നീക്കം

അടച്ചുപൂട്ടാന്‍ സുപ്രീം കോടതി വിധിച്ച  മലാപ്പറമ്പ്  സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍  നീക്കം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗമാണ് ഇക്കാര്യം പരിഗണിച്ചത്. അതേസമയം സ്‌കൂള്‍ പൂട്ടുന്നത് സംബന്ധിച്ച് ഡിപിഐയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശം അനുസരിച്ചായിരിക്കും നടപടിയെന്ന് എഇഒ അറിയിച്ചു. സ്‌കൂളില്‍ വിന്യസിച്ചിരുന്ന പൊലീസിനെ പിന്‍വലിച്ചു.

മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളുകയും,  ബുധനാഴ്ചക്കകം സ്‌കൂള്‍ പൂട്ടണമെന്ന് സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു. അതേ സമയം സ്കൂള്‍ ബലം പ്രയോഗിച്ച് പൊളിക്കാന്‍ ശ്രമിച്ചാല്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എസ്എഫ് ഐ ജില്ലാ നേതൃത്വം അറിയിച്ചു.

Leave a Reply