തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ എന്ന രോഗം കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ചു. ജില്ലയിലെ തീരദേശ പ്രദേശമായ എലത്തൂരിലാണ് സെറിബ്രല്‍ മലേറിയ ബാധ കണ്ടെത്തിയത്. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം പടരാതിരിക്കാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
