വാട്സപ്പില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ മഞ്ജു നിയമനടപടികള്‍ക്കൊരുങ്ങുകയാണ്. കുറച്ചുകാലങ്ങളായി മഞ്ജുവിനെതിരെ നിരവധി ഗോസിപ്പുകളും ബന്ധപ്പെട്ട വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനോടൊന്നും ഇതുവരെ മഞ്ജു പ്രതികരിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ മഞ്ജു ഒരു പരസ്യ സംവിധായകനുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും വാര്‍ത്ത വന്നപ്പോഴാണ് മഞ്ജു സൈബര്‍ സെല്ലിനേയും കേന്ദ്ര –സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങളെയും സമീപിക്കുന്നത്.
തനിക്കു വേണ്ടി മാത്രമല്ല, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളിലൂടെ ജീവിതം തകര്‍ന്നുപോകുന്ന അനേകം കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കുംകൂടി വേണ്ടിയാണ് കേസുമായി മഞ്ജു മുന്നോട്ടുപോകുന്നതെന്ന് മഞ്ജുവിനോടു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഗോസിപ്പുകള്‍ക്കു പുറമെ പരസ്യ സംവിധായകനൊപ്പം നടത്തിയ വാട്സപ്പ് സംഭാഷണങ്ങളും സംവിധായകനെന്നും പറഞ്ഞ് മഞ്ജുവിനൊപ്പം നില്ക്കുന്ന ഫോട്ടോയും വാട്സപ്പില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഫോട്ടോ കൊച്ചിയില്‍ ബിനാലെക്ക് പോയപ്പോള്‍ ഇന്റീരിയര്‍ ഡിസൈനര്‍ റിയാസ് കോമുവുമായി എടുത്ത ഫോട്ടോയാണത്. സോഷ്യല്‍ മീഡിയയില്‍ നിരന്തരമായി മഞ്ജുവിനെപ്പറ്റി ഇത്തരം ഗോസിപ്പുകളും പ്രചരണങ്ങളും നടക്കുന്നുണ്ട്. ഇതിനെതിരെ സൈബര്‍ സെല്ലോ പോലീസോ കേസെടുക്കാറില്ല. അതുകൊണ്ടുതന്നെയാവണം പരാതിയുമായി മഞ്ജു നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.