Home » നമ്മുടെ കോഴിക്കോട് » ‘മലാപ്പറമ്പ് സ്‌കൂളും പൊതുവിദ്യാലയ സംരക്ഷണവും’ സംവാദം -കോഴിക്കോട് കേളുഏട്ടൻ പഠനഗവേഷണ കേന്ദ്രത്തില്‍

‘മലാപ്പറമ്പ് സ്‌കൂളും പൊതുവിദ്യാലയ സംരക്ഷണവും’ സംവാദം -കോഴിക്കോട് കേളുഏട്ടൻ പഠനഗവേഷണ കേന്ദ്രത്തില്‍

വിദ്യാലയങ്ങള്‍  അനാദായകര നിലയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച് മലാപ്പറമ്പ് സ്കൂളുകളടക്കം  അടച്ചുപൂട്ടുന്നതിന്‍റെ പശ്ചാത്തലത്തില്‍   “മലാപ്പറമ്പ് സ്‌കൂളും പൊതുവിദ്യാലയ സംരക്ഷണവും” എന്ന വിഷയത്തില്‍ സംവാദം നടക്കുന്നു.  കോഴിക്കോട് കേളുഏട്ടൻ പഠനഗവേഷണകേന്ദ്രത്തില്‍ ജൂൺ 10 വെള്ളിയാഴ്ച  വൈകുന്നേരം  5 മണിക്കാണ്  സംവാദം നടക്കുന്നത്. ഡോ.കെ.എൻ.ഗണേഷ്, ഡോ.ജെ.പ്രസാദ് , കെ.ഇ.എൻ , കെ.ടി.രാധാകൃഷ്ണൻ എന്നിവര്‍ സംവാദത്തില്‍ പങ്കെടുക്കും.

എൽ.ഡി.എഫ് സർക്കാർ സ്‌കൂൾ സംരക്ഷിക്കണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് അധികാരത്തിലെത്തിയ അടുത്ത ദിവസം തന്നെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. നിർഭാഗ്യവശാൽ സുപ്രീംകോടതി ഹൈക്കോടതിവിധി ശരിവെക്കുകയും സ്‌കൂൾ അടച്ചുപൂട്ടാൻ മാനേജ്‌മെന്റിന് അനുമതിനൽകിയിരിക്കുകയാണ്.  133 വർഷം പഴക്കമുള്ള മലാപ്പറമ്പ് സ്‌കൂൾ റിയൽ എസ്റ്റേറ്റ് കച്ചവട താല്പര്യത്തോടെയാണ് പുതിയ മാനേജർ 15 വർഷം മുമ്പ് ഏറ്റെടുത്തത്. സ്‌കൂൾ പൂട്ടിക്കാൻ മാനേജരും റിയൽഎസ്റ്റേറ്റ് മാഫിയകളും നടത്തിയ നീക്കത്തെ ഭരണതലത്തിലും കോടതിയിലും പ്രതിരോധിക്കാൻ യു.ഡി.എഫ് സർക്കാർ തയ്യാറാകാത്തതാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണമായതെന്ന് സംഘാടകര്‍ പറയുന്നു.

മലാപ്പറമ്പ് സ്‌കൂളിനെതിരായ കോടതിവിധിയെ തുടർന്ന് കേരളത്തിലെ എയ്ഡഡ് സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള നീക്കങ്ങൾക്ക് ആക്കം കൂടിയിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ നിയമപരവും സാമൂഹികവുമായ ഇടപെടലുകൾ പ്രസക്തമാകുന്നത്. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനും അടച്ചപൂട്ടൽ ഭീഷണികൾ നേരിടുന്ന സ്‌കൂളുകളെ സംരക്ഷിക്കാനും ആവശ്യമായ നിയമഭേദഗതികൾ കെ.ഇ.ആറിൽ ഉണ്ടാവേണ്ടതുണ്ട്.

കേളുഏട്ടൻ പഠനഗവേഷണകേന്ദ്രം ‘മലാപ്പറമ്പ് സ്‌കൂളും പൊതുവിദ്യാലയം സംരക്ഷണവും’ എന്ന വിഷയത്തെ മുൻനിർത്തി സംഘടിപ്പിക്കുന്ന സംവാദം   വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും നാട്ടുകാരോടുമുള്ള ഒരു ഐക്യദാർഢ്യ കൂട്ടായ്മകൂടിയാണെന്നും സംഘാടകര്‍ അറിയിച്ചു.

Leave a Reply