ജില്ലയില്‍ മസ്തിഷ്ക മലമ്പനി രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അതേ സമയം ഉത്തരേന്ത്യക്കാരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നും ആരോഗ്യവകുപ്പ് സംശയിക്കുന്നു. രോഗത്തെ മനസ്സിലാക്കുകയും എങ്ങനെയൊക്കെ അതിനെ പ്രതിരോധിക്കാം എന്നും കൃത്യമായി നാം മനസ്സിലാക്കേണ്ടതുണ്ട്. മഴക്കാലമായതിനാല്‍ രോഗം വരാതിരിക്കാനുള്ള എല്ലാ പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
കൊതുകുകളിലൂടെ പകരുന്ന മലേറിയ രോഗത്തിന് ഫലപ്രദമായ ചികിത്സ വരുമ്പോഴോ രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകളിലോ മലേറിയ തലച്ചോറിനെ ബാധിക്കുന്ന അവസ്ഥയാണ് സെറിബ്രല്‍ മലേറിയ അഥവാ മസ്തിഷ്ക മലമ്പനി. കൊതുക് വരാതിരിക്കാനായി പരിസരവും ചുറ്റുപാടും വേണ്ടത്ര വൃത്തിയില്‍ സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
രോഗ ലക്ഷണങ്ങള്‍
- പനി, വിറയല്‍, ഛര്‍ദി, വിളര്‍ച്ച, സന്ധി വേദന, മൂത്രത്തിലെ നിറം മാറ്റം, വിളറിയ മഞ്ഞച്ച തൊലിപ്പുറം
- അമിതമായ വിയര്‍പ്പും തളര്‍ച്ചയും
- തുടര്‍ച്ചയായി കാണുന്ന കടുത്ത പനിയും തലവേദനയും
- കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുക അല്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം
ചികിത്സ
മസ്തിഷ്ക മലമ്പനിക്ക് കൃത്യമായ ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. തുടക്കത്തില്‍ തന്നെ രോഗം കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണ്.